Wednesday, November 25, 2009

മുന്ന് പൂക്കള്‍........

കേവലമൊരു സര്‍ക്കാര്‍ ഗുമസ്തനായ -
എന്റെ ആകേ സമ്പാദ്യം ;
മൂന്നു പെണ്മക്കളാണ് .
പൂക്കള്‍ പോലുള്ള കുട്ടിക്കള്‍ .
കവിതയുടേ കയറ്റിരക്കതിലും
വേദനയുടേ തുള ഭുമിയില്‍
മുന്ന് കുട്ടിക്കളും ;
ഇടിച്ചു പെയ്യുന്ന മഴക്കുട്ടങ്ങളയിരുന്നു
കൊഴിയാതെ വാടാതെ
ശോഭയോടെ വളരുന്ന ;
പൂക്കളാ ഇന്നെന്റെ നൊമ്പരം .
ആണിനായി അമ്ലം കുറച്ചതും ;
പരാജയം മദ്യമായതും .
കീറ തുണിപോലും ഇല്ലാത്ത വീടും ,
ഒടിഞ്ഞ ശമ്പളവും -
പൂന്തോട്ടക്കാരന്റെ കടം ക്കുട്ടി .
എന്റെ പൂക്കളെ കാണുമ്പോള്‍..
ഏവര്‍ക്കും നിസഹായത .
വിതുംബലോടായ് നോക്കുമ്പോള്‍
ഞാന്‍ മാറി മറയും
എന്നിട്ട് ഉള്ളാലെ കരഞ്ഞു
പൂക്കളെ നോക്കി ചിരിക്കും .
എന്റെ വിധിയും ഗതിയും
പാറി പറക്കുന്ന പഞ്ചാവര്‍ണപട്ടമാണ് .
പൂക്കളാണ് ഇന്നെന്റെ ഭയം .
ചെലവുകള്‍ ചുരുക്കി ,
ചിതല്‍ അരിച്ച ഭാര്യ .
അടുപ്പത്ത് വേവുന്ന
വിറക്‌ വെളിച്ചം കണ്ടും ,
കൈക്കുപ്പി പറയും .
പൂക്കളെ കാക്കണം എന്ന് .
പൂക്കള്‍ അടുത്ത്‌ ഉണ്ടെങ്കിലും
സുഗന്ധ മില്ലാത്ത ജീവിതം
എന്നില്‍ തടവറ തീര്‍ത്തു .
വിരിഞ്ഞ പൂക്കളുടെ ,
തുടുത്ത ഭാവം പോലും .
എനിക്ക് പേടിയാണ് .
പൂക്കളുടെ വളര്‍ച്ചയില്‍
ഇടിച്ചെന്റെ ഹൃദയം -
ഒരു ദിവസം ആത്മഹത്യ ചെയിതു .
ഇന്നിപ്പോള്‍ ;
വീട്ടിലെ ചില്ലിട്ട എന്റെ ചിത്രം -
ചിരിക്കുകയാണ് ..
മുത്ത പൂവിനു ഗുമസ്ത പണിയും .
അവരുടേ അമ്മക്ക് പെന്ഷനുമായി .
ബാക്കി പൂക്കളും നല്ല നിലയിലായെന്നു .
ബാക്കി പൂക്കളും നല്ല നിലയിലായെന്നു '

No comments:

Post a Comment