Monday, January 27, 2014

രുചി
കൈലാസ് തോട്ടപ്പള്ളി
----------------
പൊരിച്ച കോഴിയുടെ
തുടുത്ത ഭാഗം
കടിച്ചു തിന്നുമ്പോള്
രസന തന്ത്രികള് ത്രെസിചിട്ടാവണം
നാവുകള് കൊതിച്ചു പറഞ്ഞത് ;
അജിനോമോട്ടോയുടെ ജനിതക രഹസ്യമല്ല !
നേരം പോക്കുകളില്
വറുത്തു കൊറിച്ച
കപ്പലണ്ടികുരുക്കള് പോലും
മൊരിച്ചെടുക്കാൻ
കിതച്ച് നില്കുമ്പോള്
മനസിലേക്ക്
ഇരച്ചു വന്നത്
ഒന്നും ഓർക്കാതെ
ഇരമ്പിയാർതതത്;
ചോറുരുട്ടിതട്ടിയ
പോയ കാലത്തെ,
വാത്സല്യത്തിന്റെ ഉരുളകളാണ്.
ഇന്നിപ്പോള്;
നിരത്ത്‌വക്കിലെ
എരിഞ്ഞു മൂക്കുന്ന
ഇറച്ചി തുണ്ടുകളാണ് ശമനം.
രുചിഭേദങ്ങളെ അട്ടിമറിച്ചതാരാണ് ?
ആരുടെ താല്പര്യങ്ങൾക്ക് വേണ്ടിയാണ്;
തീവ്ര രുചിയുടെ,
പ്രപഞ്ചം തീർത്ത്
നവീന നാവിനെ നാം ഉന്മാദത്താല്;
ചുട്ടുപൊള്ളിച്ചത്.