Wednesday, January 23, 2013

ഇരുളും വെളിച്ചവും

രാത്രിയുടെ കറുപ്പോ ;
പകലിന്റെ വെളിച്ചമോ സത്യം .
വെളിച്ചമാണ് സത്യമെങ്കില്‍ ,
പകലിനെ മറക്കുന്നതെന്തിനാണ്‌ .
കറുപ്പാണ്  സത്യമെങ്കില്‍ ;
ഇരുട്ടിലെ നിലവിളികള്‍ എന്തിനാണ് .

വെയിലേറ്റു പഴുത്ത വരണ്ട  പകലിനും
ഇടിച്ചുപെയ്യുന്ന കറുത്ത രാത്രിക്കും നടുവില്‍
ആരുടെ കണ്ണീരു കൊണ്ടാണ്
 ഏഴു കടലുകളും തീര്‍ത്തത് .

ചിന്തയിലെ ഇരുളും വെളിച്ചവും .
പൊരിഞ്ഞു വീര്‍ത്ത ചോള പരിപ്പും
വെളിച്ചത്തെ  ഭയക്കുന്ന പകല്‍നക്ഷത്രങ്ങളും ;
ഏത്  വഴിവക്കിലെ ഓടയിലാണ് ,
പകുതി ദഹിച്ച കപ്പയും ഗോതമ്പും  വയറൊഴിച്ചത് .

രാജാ പാളയത്തെ ചാവാലി നായ്കള്‍  ;
കൂട്ടംകൂട്ടമായി വന്ന്  പതിര് തിരിക്കുമ്പോള്‍ ,
ആരുടെ അക മര്‍മ്മങ്ങളിലാണ്‌ വെളിച്ചം ;
കറുപ്പ് പുരട്ടുന്നത്.