Thursday, January 22, 2009

ഓര്‍മപൂക്കള്‍ ......

ഓര്‍മ്മയുണ്ടോ സഖി ഓര്‍മ്മയുണ്ടോ .
മധുര സ്മരണകള്‍ നിന്നിലുണ്ടോ .
തരി വളതന്‍ കിലുക്കവുമായി .,
മോഹങ്ങള്‍ മനസിലേറ്റി ,
നടന്നോര വീഥികള്‍ നെന്ജിലുന്ദൊ.
ഉള്ളില്‍ തെളിയുന്ന ചന്ദ്രമുഖി നമ്മള്‍
ഒന്നിച്ച നിമിഷങ്ങള്‍ നിന്നിലുണ്ടോ .
തോരാ മഴ നനഞ്ഞു കണ്ണില്‍ നനവുമായി
ഈറന്‍ അണിഞ്ഞു നീ മുന്നില്‍ വന്നു
കൈലേസ് കൊണ്ട്ഞാന്‍ മഴ നീര്‍ ഒപ്പിയപ്പോള്‍
കണ്ണ് നീര്‍ തുള്ളി നീ പോഴിച്ചതെന്തേ
പെരുമഴയില്‍ അലിഞ്ഞു ചേര്ന്ന പ്രണയ ക്ഷരം ങ്ങള്‍
കണ്ടു നെഞ്ച് പൊടിഞ്ഞു നീ നിന്നതെന്തേ
മാവിന്‍ ചുവടിന്റെ തണല്‍ പറ്റിഇരുന്നപ്പോള്‍
ഒന്നു തൊടാനായി ഞാന്‍ ആഞ്ഞതല്ലേ
കൈ വിരല്‍ തട്ടി മാറ്റി കണ്ണുകള്‍ ഉരുട്ടി
നീ മാവിന്‍ ചുവടിനെ ശപിച്ചതെതെ
അന്നന്റെജീവിത ചുമരിനു ചുറ്റും നിന്‍
മുഖചിത്രം പുഞ്ചിരി തുവി നിന്നു
അന്നന്റെ കണ്ണിലെ തിളകതിന്നുള്ളില്‍ നീ
ഒരു കൊച്ചു കുരുവിയായി കുടുകുട്ടി
കുടു തകര്ത്തു വന്ന വിരഹത്തിന്‍ പേമാരിയില്‍
കുത്തി ഒലിച്ചുപോയ നിറവാര്‍ന്ന സ്വപ്നങ്ങള്‍
പിന്നെ ഞാന്‍ കണ്ടില്ല ആ ശബ്ദം കേട്ടിടില്ല
ച ന്ദ്ര മുഖി നീ ന്ന് എത്ര ദുരം .........


Sunday, January 18, 2009

കൈലാസിന്‍റെ കവിതകള്‍ ...........

കൈലാസിന്‍റെ കവിതകള്‍ ...........

നമ്മുടെ പ്രണയങ്ങള്‍ ഒക്കെ ഉള്ളിലേക്ക് കടക്കാതെ ആഘോഷിക്കപെടുമ്പോള്‍ വിദേശ അമ്മതൊട്ടിലുകള്‍ നമ്മുടെ നഗരങ്ങളിലും സജീവമാകുമ്പോള്‍ പൊയ്പോയ മാതൃത്വത്തിന്‍റെ മഹത്വം വരികള്‍ ആവുകയാണ്
ഇവിടെ.......
ഇനി കവിത വായിക്കാം, കേള്‍ക്കാം...
പ്രേയസിയുടെ ഗര്‍ഭപാത്രം ..............

പ്രാണപ്രേയസി നീ എന്‍റെ നെഞ്ചിലെ
തീവ്ര താളങ്ങള്‍ കേട്ടു മയങ്ങിയോ .
കൌതുകംകൊണ്ട് നാം ചെയ്ത പാപങ്ങള്‍
ചവറുകൂനയില്‍ കരയുന്ന കുഞ്ഞുങ്ങള്‍.
പ്രേയസി നിന്‍റെ സ്വര്‍ഗ്ഗ മന്ദാരംആയി
ഞാന്‍ വളര്‍നതും ഇത്തിളായി നിന്നതും.
കര്‍ണികാരങ്ങള്‍ ചെമ്പനീര്‍ പൂവുകള്‍
എത്ര നീ തന്നു പ്രണയം തുടിക്കുവാന്‍ .
പെണ്ണെ നിന്‍റെയാ കാര്‍ കുഴല്‍ തുമ്പിലെ
മഞ്ഞ മന്ദാര പൂവുകള്‍കപ്പുരം -
ഇല്ല സിരകളില്‍ പു‌ത്തില്ല പ്രണയത്തിന്‍.
ചിറകടിക്കുന്ന മുന്ന്തിരി പൂവുകള്‍ .......
നഗര വീഥിയുടെ ചയ്മാരകൊമ്പില്‍ നാം
കളി പറഞ്ഞതും ഒത്തു ചിരിച്ചതും.
ഇടയില്‍ എപ്പോഴോ അനുരാഗ വീഥിയില്‍
സപ്ത വര്‍ണ്ണ മദാലസ പൂമഴ .
പ്രണയ രസ സോമ സന്ഗീര്തനങ്ങളില്‍
ഭുരി നിറയുന്ന മണവറ പന്തലില്‍ .
പുലരി കണ്ടു പിടയാതെ നിന്നു നീ
പുതു മഴ കൈക്കുമ്പിളില്‍ ചേര്‍ത്തതും .
നെന്‍ജ്ജിന്‍ ഉള്ളിലെ നൊമ്പര പേടകള്‍
പുതിയ പുംതെന്നാല്‍ തേടി കരഞ്ഞതും .
കണ്ണ് കാണാത്ത കാമ ലോകങ്ങളില്‍
കണ്ണടക്കുന്ന തെറ്റുകള്‍ സ്മരണകള്‍ .
ഉള്ളരിയാതെ പുറമെ വിരിയുന്ന
ബാഹ്യ കാപട്യ നീല കുരിന്ജ്ജികള്‍.
മിന്നല്‍ സുക്ഷിച്ച രാ മഴ പാതിയില്‍
ചീര്‍ത്ത വയറിനെ നോക്കി കരഞ്ഞതും .
ഒരു നിമിഷം നീ നിന്നേ മറന്നിട്ട്
രുധിര കൊതിപൂണ്ട അധരങ്ങള്‍ തേടിയോ .
ചെറിയ പ്രായതിന്‍ അറിയാ വഴികളില്‍
ചെയ്തതെറ്റുകള്‍ ശേരികളായി തോന്നിയോ .
ജീവ ഭ്രുണങ്ങള്‍ ആയിരം കുഞ്ഞുങ്ങള്‍
മുല നുകരാതെ ചത്തോടുങ്ങുന്നുവോ.
ജീവ രസനാ പാത്രതിന്നുള്ളില്‍ നീ
ജീവ ബിന്ധുകള്‍ നല്കി മിടുപ്പാക്കി .
പെറ്റു ഒഴിയാന്‍ വിതുമ്പുന്ന നിന്നിലെ
മാതളങ്ങലാം ജീവനെ കൊന്നുവോ ....
നിന്‍റെ ചെയ്തികള്‍ തെറ്റല്ലയെന്നു നീ
പറയുവാനേറെ ഇഷ്ട പെടുകിലും .
ചത്ത കുഞ്ഞുങള്‍ ജീവനാം പൌരുഷം
എത്ര നഷ്ടങ്ങള്‍ പ്രൌടമാം സ്ത്രീതവും .
ജീവ രസന പാത്രത്തിനുള്ളില്‍ നീ
ജീവ ബിന്ധുകള്‍ നല്കി മിടുപ്പാക്കി .
പച്ച മാറാത്താ ബീജ മുകുളങ്ങളെ
കൊന്നതെന്തിനേന്‍ പരിണയം മയിക്കനൊ.
ജീവിതത്തിന്‍റെ പകിട കളികളില്‍
സൗഹൃദം പോലും അനുരാഗബന്ധമായി .
പെറ്റുനോവിന്‍റെ നൊമ്പരം തങ്ങാതെ
പുതിയ ടു‌ബുകള്‍ തേടുന്നു യുവതികള്‍ .
കണ്ണ് നീരിനും വില പോയ ലോകത്ത്
പ്രതികരികാതെ മൊഴി മുന അമര്‍ത്തുക .
പെണ്ണെ ., മടങ്ങുക നീ നിന്‍റെ സത്യമാം
ജീവ ലോക കുടുംബിനി വേഷത്തില്‍
മിഥ്യ ലോകത്തില്‍ നീ നിന്‍റെ സര്‍വതും
വിറ്റു തുലക്കുവാന്‍ പാടില്ല ഓമനേ .
ദൈവം തന്ന മരതക പച്ചയെ -
പൊന്നുപോലെ നീ കാക്കണം ഓമലെ .
പെണ്ണെ ., ഓര്ക്കുക നീ നിന്‍റെ നെഞ്ജിലെ
ജന്മ പു‌ന്ന്യമാം മാതൃത ധരണിയെ .
വറ്റി വരളത്താ പുന്ന്യമം ഉറവയെ ....