Monday, December 8, 2014

' ള്‍ '
കൈലാസ് തോട്ടപ്പള്ളി
*************
അച്ചുപ്രസ്സിന്‍റെ മഷി പുരണ്ട
വേസ്റ്റുകള്‍ക്കിടയില്‍ നിന്നാണ്
എനിക്കൊരു 'ള്‍ കളഞ്ഞു കിട്ടിയത്
പുസ്തകസഞ്ചിയിലെ പറഞ്ഞു തയ്‌പ്പിച്ച
പോക്കറ്റിലാണ് ഞാന്‍ അവന് ഇടം നല്‍കിയതും.
തുറന്നു വെച്ച പുസ്തകത്തില്‍
പലയിടങ്ങളിലായി ചിതറിക്കിടന്ന
കുഞ്ഞു കുഞ്ഞു'ള്‍'കള്‍
കാണുമ്പോള്‍ ഉള്ളൊന്നു പിടയും
പിന്നെ കയ്യിലുള്ള വലിയ
'ള്‍' നെ വെള്ളയില്‍ ചേര്‍ത്തു വെച്ച്
ഓമനിച്ചഭിമാനിച്ച
എത്രെയെത്ര ദിവസങ്ങള്‍.

ഉറക്കത്തിലെപ്പോഴോ
വലിയ ശബ്ദത്തോടെ അക്ഷരമടിക്കുന്ന
പ്രസ്സിലേക്ക് ഓടിക്കയറി,
അടിച്ചടുക്കിയ നോട്ടീസുകളിലൊന്നെടുത്ത്
'ള്‍' കള്‍ മാത്രം
വിരലുകള്‍ കൊണ്ട്തഴുകി,
മഷി പടര്‍ത്തി പുരട്ടുന്നത്
അതിലുമേറെ ദിവസങ്ങളില്‍
സ്വപ്നം കണ്ടിട്ടുമുണ്ട് ഞാന്‍.
പ്രസ്സുകാരന്‍റെ മകളെ സ്നേഹിക്കാന്‍
ഇതൊരു കാരണമായോ
എന്നെനിക്കറിയില്ല,
പക്ഷേ ., അവള്‍ അന്നെനിക്കുതന്ന
ഉപയോഗിച്ചുപേക്ഷിച്ച 'ര' യെന്ന അക്ഷരം ,
ഒടുവില്‍:
പ്രണയം പറിച്ചെടുത്തവള്‍
കൊണ്ടുപോവുമ്പോഴും
ഞാനടക്കിപ്പിടിച്ചിരുന്നു.

വളരുന്നതിനിടയിലാണ്
അച്ചുകൂടം വീണതും!
തിരക്കൊഴിഞ്ഞതുമൊക്കെ.
കമ്പ്യൂട്ടറിനെതിരേയുള്ള
സമരദിവസങ്ങളിലെ
അവധിക്കാലത്താണ്
ടൈപ്പ് പഠിക്കാനായ് ചേര്‍ന്നത്‌.
അന്നൊരു ദിവസം
മലയാളം റൈറ്ററില്‍ ചേര്‍ത്തു വെച്ച
വെള്ളക്കടലാസുനിറച്ച്
'ള്‍' കള്‍ മാത്രം അടിച്ചതിന്
പറഞ്ഞു കേട്ട ശകാരം
പള്ളിക്കൂടം തുറക്കുംവരേയും
മുഴങ്ങുന്നുണ്ടായിരുന്നു

മനസ്സിന്‍റെ ഭിത്തിയില്‍
ആദ്യമായി കൊണ്ടുപോറിയ
ചില്ല്'ള്‍ ' ആയിരുന്നു.,
അതവ'ള്‍' മാത്രമായിരുന്നു.

ആക്രി കൊടുക്കാന്‍ വെച്ചിട്ടുപോയ
വീട്ടിലെ പഴയ ഇരുമ്പുപാത്രത്തില്‍ നിന്നാണ്
അരികു ചളുങ്ങിയ ഒരു 'ക' കിട്ടിയത് .
ഒടുവിലങ്ങനെ .,
ശേഖരത്തിലെ അച്ചക്ഷരങ്ങള്‍ മൂന്നായി !

ജീവിതം മുഴുവന്‍ നോട്ടീസടിപ്പിച്ചു
കുഴഞ്ഞ അച്ചനാണൊരിക്കല്‍ പറഞ്ഞത്
മൂന്നും '36 ' പോയിന്റാണെന്ന്;
ഞാനത് കാലമുറയ്ക്ക് ചേര്‍ത്തു വെച്ചു;

'ള്‍ ' 'ര ' 'ക'
പിന്നെ മനസ്സിന്‍റെ മഷി പുരട്ടി ഒന്നടിച്ചു പറഞ്ഞു;

' കരള്‍ '
അന്നെന്‍റെ രണ്ടു കണ്ണും നിറഞ്ഞു പോയി.
പിന്നീടൊരിക്കല്‍ .,
'കരളും' ഹൃദയവും ' സംസ്കൃതമാണെന്ന്
പറഞ്ഞു പഠിപ്പിച്ച സാറിനോട്
എനിക്കെന്തോ വെറുപ്പായിരുന്നു.

Saturday, November 15, 2014

കോമ്ബ്ലികേറ്റട്‌
കൈലാസ് തോട്ടപ്പള്ളി

***********
അവള് ഇന്നും വന്നിരുന്നു
മക്കളുമുണ്ടായിരുന്നു
രണ്ടും ആണ്‍കുട്ടികള്.
ഒരു വാക്കിനും ആശ്വസിപ്പിക്കാനൊ,
ഒരു നോട്ടത്തിനും തണലാവാനൊ,
ഒരു ചുംബനത്തിനും മധുരമേകാനൊ;
കഴിയുംവിധമായിരുന്നില്ല,
അവര് മുന്ന് പേരും.
പേരുകേട്ടുത്തുടങ്ങുന്ന
യുവകവിയുടെ ഭാര്യ;
മുന്ന് വര്ഷ കാലത്തേ പ്രണയം,
മുന്ന് വര്ഷത്തെ ജീവിതം.

സ്ത്രീയും സിനിമയും;
രതിയും കവിതയും,
ഇണപിരിഞ്ഞു നിവര്ന്നു
വീണ്ടും പിരിയുന്ന
ഡ്രില്ലര് മെഷീന്പോലെ
അവന്റെ തലച്ചോറില്
വലിയ ചുരുളന് തുളകള് വീഴ്ത്തിയിട്ടുള്ളത്
എനിക്കറിയാമായിരുന്നു.
തിരിച്ചരിഞ്ഞന്നുമുതല്,
സഹായമായി നിന്നുട്ടുള്ളതല്ലാതെ
ഉപദേശമൊന്നും നല്കിയിട്ടില്ല,
അവനതൊട്ടു ദഹിക്കുകയുമില്ല.

ഇന്നവള് വന്നത്
എഴുന്ന്ന്നുരു രൂപക്കായിരുന്നു;
ഞാനാവട്ടെ മുവായിരം രൂപ
ഭാര്യോടു കടം വാങ്ങിയതും.
ആയിരം രൂപ നല്കുമ്പോള്
കണ്മുനകൊണ്ട്
അവളൊരു തുറിച്ച നോട്ടം നോക്കി,
അതില് പൂര്ണ നഗ്നനായിരുന്നു ഞാന്.
പോവും മുനു്പ്,
കവിയെ കാണാരുണ്ടോ
എന്നാ ചോദ്യത്തിന്
പുസ്തകതതാളിലും,
ഓണ്‍ലൈനിലും
കവിത നിറച്ച ആ മുഷിഞ്ഞച്ചുണ്ടുകള്
ചുംബിക്കാന് മറന്ന രാത്രികളും,
ചിലവ് നോക്കാതെ തോല്പിച്ച പകലുകളും
ഓര്ക്കാറണ്ടെന്നാണ് പറഞ്ഞത്.
തിരിഞ്ഞിരങ്ങുമ്പോള്;
അവനോടൊത്ത്‌
ജീവിക്കാന് പാടില്ലായിരുന്നുവെന്ന
വലിയ നിരാശാബോധം
നിറഞ്ഞിരുന്നു,
പിന്നീടുള്ള
കണ്ടുമുട്ടലുകളില് ,
പറയുന്നതൊക്കെ
കേട്ടിരിക്കുന്ന
രണ്ടു ചെവികള് മാത്രമാണ്
അവള് ആഗ്രഹിച്ചതെന്നും
തോന്നിപോയിട്ടുണ്ട്,

ഇവിടെയിന്ന്,
വാര്ഷികപതിപ്പിലെ
വരികളിലുടെ
എത്ര ഉജ്ജലമായാണ്
അവള് ജീവിതം പറഞ്ഞത്,
കവിയെ സ്മരിച്ചത്‌;
പിന്നെയൊന്നും,
ഓര്ക്കാനൊ
വായിക്കാനോ;
ആയില്ലെനിക്ക്.

Saturday, August 2, 2014

കാഞ്ചീപുരം
കൈലാസ് തോട്ടപ്പള്ളി
**************
പട്ടുനൂലിനാല് പുടവകള് തീറ്കുന്ന
കൊച്ചുകാഞ്ചീപുരത്തയീ സുന്ദരി
ചിത്രമിഴികളില് എകാന്തതാരമായ്
ചിമ്മിവിങ്ങി വിടരുന്ന വിണ്‍മുഖം.

ഓര് മമവെച്ചൊരു നാള് മുതല്ക്കിവള്
പുടവ തുന്നുന്നു കുഞ്ഞുകരങ്ങളാല്
കണ്ണെഴുതില്ല! എന്നിട്ടുംമോമലാള്
നെഞ്ചിലാഴത്തിലാഴ്ത്തിടും നോട്ടങ്ങള് .

പട്ടുനൂലിന് തറികള് പിടയുമ്പോള്
ഒട്ടുവേഗമീ നൂല്മഴ തുള്ളുമ്പോള്
എണ്ണചിത്ര ശലഭങ്ങള് പോലെയീ
പൊന്നുതട്ടങ്ങള് സ്വപ്നം പടരുത്തുവാന് .

പട്ടുചേലകള് തുന്നുമീ പെണ്‍കൊടി
കൊച്ചുകുടിലിലെ പട്ടിണിക്കത്താണി
നൊമ്പരങ്ങളില് തൂവും നീരുതുള്ളിപോല്
പെയ്തോഴിയില്ല ഈ മിഴി മേഘങ്ങള്.

ഇല്ല,വന്നില്ല! പൂവമ്പനൊന്നുമേ
മോഹരാഗതതിന് പൂട്ടുതുരക്കുവാന്
'കോടി'കിട്ടുന്ന കനവിലെ നാളുകള്
കരുതിടുന്നവയൊക്കയും ശൂന്യമായി.

പെണ്ണിവള് നാണ തിങ്കള് തുടിപ്പുമായി
പഴയ ചേലയില് വിങ്ങും മിടിപ്പുമായി
കൈകള് താഴുന്നു പിന്നെയും നൂറ്റുന്നു
ജീവതന്ത്രികള് പട്ടിണിമാറ്റുവാന്.

മന്ത്രകോടികള് ഞൊരിയുമീ പെണ്ണുങ്ങള്
തുശ്ച്ച ജീവിത കഥയറിയാത്തവര്
ചേലക്കെട്ടുമായ് ശകടം കുതിക്കയായ്
അരികുടഞ്ഞൊരീ കൈകള്ക്ക് നാണയം.

കണ്ണിലുരുമീ സ്നേഹാര്ദ ചുംബനം
കണ്ടുനില്ക്കയോ കഥകള് പറഞ്ഞിടും
വര് ണ്ണ നൂലുകള് ചേരുക്കുവതെങ്കിലും
ജന്മനൂലിന്റെ ഇഴപൊട്ടി അവശയായി.

തുംമ്പുലഞ്ഞൊരാ നീളന് മുടികല്ക്ക്
വെട്ടുതുണികളില് തീര് ക്കുന്ന ബന്ധനം
കണ്ണ്പൊത്തും നിറങ്ങളില്ലാതോരീ
അല്പജീവിതം മേയുന്നു തറികളില്.

നീലവാനിന്റെ കാണാക്കയങ്ങളില്
ഒറ്റപട്ടമായ് ഒരു നേര് ത്ത നാരുമായ്
തെന്നലിന് തിരതള്ളലില് കൊഞ്ചലായ്
മൊഞ്ചുമൂക്കുത്തീ കല്ലുകള് കൂട്ടമായി.

ഇന്നിവരുക്ക് തൊടാനില്ല കുംങ്കുമം
ഇന്നിവരുക്കായ് അണിയാനില്ലോരുവള
ഇന്നിവരുക്കിന്ന് നെയ്തെടുത്തില്ലൊന്നും
ഇല്ലിവരുക്കായി കസവു പൂഞ്ചേലകള്.

പെയ്ത് തോരാത്ത മാരിക്ക് 'സങ്കടം'
ഒന്നലറിയടിക്കുവാന് 'കാറ്റിനും'
ഇത്രമേല് നഷ്ടശുന്യമീ ജീവിതം
മരുത്യജന്മം 'ഹോ' കവിതയില് സുന്ദരം.

Monday, June 23, 2014

ധ്യാനം
കൈലാസ് തോട്ടപ്പള്ളി
**************
പുകച്ചുരുളുകള് ജപിച്ച രാത്രിയില്
പലതവണ ശപിച്ച നിന്നിലെ
വെളുത്തച്ചുരുളിനെ
വലിച്ചു സിരകളില്
തിളക്കമേറ്റുമ്പോള് ;
അടുത്തുവന്നു നീ
പറഞ്ഞതൊക്കയും
ഇടിച്ചുരുകുന്നു
വീണ്ടും
മിഴിച്ചു പൊന്തുന്നു.
തുടുത്ത ചുണ്ടിന്റെ
വരണ്ടകോണില്  ഞാന്,
തീവ്ര ചുംബന നനവു ചേരുക്കുന്നു;
കയ്യിലെഴുതിയ വെള്ളവരകളില്
കണ്ണുനീര് മൊത്തി നോവ്‌ പാടുന്നു,
അരികില് അന്ന് നീ
അരികു പറ്റിയെന്
ഹൃദയ സിരകളില്
പ്രണയമേകുന്നു .
കനവ്‌ പുളയുന്ന രാത്രിവഴികളില്
നിന്റെ നെഞ്ചിലെന് രസന ചേരുക്കുന്നു;
നിന്റെ കണ്ണിണകോണിലെന്
ഗീഥികള്
കുഞ്ഞു താരങ്ങള്
ചേരുത്ത് വെക്കുന്നു;
നഗര ഉന്മാദ പൂമരങ്ങളില്
മഞ്ഞ നിറമുള്ള
കൊഞ്ചലാണ് നീ.
ഇവിടെ ഇന്നെന്റെ
മദന ചിത്തത്തില്
പുലരി കുന്ജാവിന്
മധുരമാണ് നീ;
ഇടിച്ചു പെയ്യുന്ന
നശിച്ച രാത്രിയില്
സുരത കളഭത്തെ
തുടച്ചടുക്കട്ടെ .

Friday, March 21, 2014

പണി
എസ്തപ്പാൻ
കൊടുത്തോളും !

*********
കൈലാസ് തോട്ടപ്പള്ളി.

ആദ്യത്തെ വെട്ടില് തന്നെ
കൈപ്പത്തി അറ്റ് തുങ്ങിയിരുന്നു
പിന്നെയും കലി  അടങ്ങാഞിട്ടാവണം
വലതുകാലിലും പുറത്തും വെട്ടിയത് .
സത്യത്തില്;
ഞാൻ നിരപരാധിയായിരുന്നു,
നിങ്ങൾക്ക്;
ആളുമാറിയെന്ന്
അലറിവിളിച്ച്‌ പറയുന്നുണ്ടായിരുന്നു,
ആര് കേള്ക്കാൻ!!
ആശുപത്രികിടക്കയിൽ
ഓപ്പറേഷനും മറ്റുമായി
മൂന്നു ദിവസത്തിനുശേഷം
വീട്ടുകാരി പറഞ്ഞിട്ടാണ്
കാര്യം അറിയുന്നത്!
ഇതിനോടകം
ഏഴുപേരെ ആളുമാറി വെട്ടിയ
എസ്തപ്പാനാണത്രേ വെട്ടിയത്!!
എറണാകുളത്ത്കാരനായ
എസ്താപ്പാനെ കണ്ടിട്ടുകൂടിയില്ലായിരുന്നു.

സ്റ്റീലും അസ്ഥിയും ചേർത്ത് തുന്നിയ
കയ്യിലായിരുന്നു വേദനയത്രയും
അതൊരു മുഴുത്ത പഞ്ഞികെട്ടുമായിരുന്നു.
ആളുമാറി വെട്ടിയെന്നത്
പത്രത്തില് വലിയ പുകിലായെങ്കിലും
ഈ വേദനകിടക്കയില്
വെട്ടേറ്റത്തിന്റെ
കാരണം പരതുകയായിരുന്നു
ഞാനപ്പോള്;
ആ നശിച്ച ഒമ്പതാം ക്ലാസ്സില്
പെണ്‍കുട്ടികളുടെ മൂത്രപുരയില്
ഒളിഞ്ഞു നോക്കിയെന്ന്
ഹെഡ് മാഷോട്;
ചങ്കുപൊട്ടി കരഞ്ഞു പറഞ്ഞ
റസിയയുടെ ശാപമാവണം "വെട്ട്",
പശൂനെ വാങ്ങാൻ
ബ്ലേഡിന് തലവെച്ച്
അച്ഛൻ വാങ്ങിയ
പതിനായിരം റുപ്പികയുംകൊണ്ട്
നാട് വിട്ടതിനാവണം "വെട്ട്",
ആ തെറിച്ച ദിവസം;
ചകിരിതല്ലി കൈകുഴഞ്ഞ എന്റെ അമ്മയുടെ
കരണത്തടിച്ച തിനാവണം "വെട്ട് ",
വർക്ക് ഷോപ്പില്
പല ഒപ്പിക്കലും ചെയ്ത്
കാശ് വാങ്ങി ,
നാട്ടുകാരെ പറ്റിച്ചതിനാവണം ഈ "വെട്ട് ".
രാവും പകലും
കാര്യങ്ങള് പലത് പരതുകയായിരുന്നു
ഞാനവിടെ.

ഒടുവില്;
ഡിസ്ചാർജ് ചീട്ടു തന്ന്
നേഴ്സ് പോവുമ്പോഴും
എനിക്കും അവൾക്കും
സന്തോഷമൊന്നുമില്ലായിരുന്നു.
ഓണത്തിനും, ഞായറാഴ്ചയും
ജോലിക്ക് പോയിരുന്ന
ഒന്നുമറിയാത്ത
പൊട്ടചെറുക്കനടങ്ങുന്ന
ഒരു കൊച്ചു കുടുംബത്തിന്റെ
ജീവിതമായിരുന്നു ഞാന്.
വളരെ ചെറുപ്പത്തിലെ
ദൂര മേറെതാണ്ടിയതാണ്,
ഇന്നിപ്പോള് ആദ്യമായാണ്
ഈ പുതിയ വഴിയില്;
നാളെ പോകുവാനിടമില്ലാതതവന്
ഇന്നത്തെ
വീട്ടിലേക്കുള്ള യാത്ര നിറക്കുന്ന വേദന
വാക്കുകൾക്ക് അതീതമാണ്.
സന്ദര്ശകരുടെയോ,
കൂട്ടിരിപ്പുകാരുടെയോ
ആഡംബരമില്ലതെ
രണ്ട് ചെറിയ ബിഗ്‌ഷോപ്പറില്
കുത്തി നിറക്കുകയായിരുന്നു
ആശുപത്രി ജീവിതം;

ഏന്തി വലിഞ്ഞ്
മുളങ്കുന്നത്ത്കാവ്‌
മെഡിക്കല്കോളേജിന്റെ
ഓട്ടോറിക്ഷാ വരാന്തയില്
ബസുകാത്ത് നില്ക്കുമ്പോള്
വെറുതെ തോന്നിയതാവണം
ഒന്ന് മുറുക്കാൻ!
തൊട്ടടുത്തുള്ള കടയില്കയറി
ഒരു 69 പറഞ്ഞു,
എട്ടുരൂപയുടെ കൂട്ടിന്
ഇരുപതുരൂപ ചോദിച്ച
ആ പയ്യന്റെ മുഖത്ത്
വലിയ ചിരി ഉണ്ടായിരുന്നു;
ഞാനത് വാങ്ങി
വായിലിട്ട് നുണയുമ്പോള്
എന്റെ ഉള്ളിലും ചിരിയായിരുന്നു;
എനിക്ക് ഉറപ്പായിരുന്നു
ഇതിനൊക്കെ പണി
എസ്തപ്പാൻ കൊടുത്തോളുമെന്ന്.
ഇതിനൊക്കെ പണി
എസ്തപ്പാൻ കൊടുത്തോളുമെന്ന്.!!

     

Friday, February 14, 2014

റാങ്ക് ലിസ്റ്റ്
കൈലാസ് തോട്ടപ്പള്ളി
*************
ബബിളുകള് കറുപിച്ച് തുടങ്ങും മുൻപ്
ഞാൻ എഴുതിയ
എഴുത്ത്പരിക്ഷകളില്  ഒന്നായിരുന്നു
എന്നെ വില്ലേജ് മാൻ ആക്കിയത് .
അതും മുപ്പതിയെട്ടിന്റെ കടുത്ത വേനലില്.
ശകാരങ്ങളുടെയും,
അവഗണനയുടെയും,
പല തൊഴിലുകളില്;
എർപെട്ടതിന്റെയുമൊക്കെ,
നനവുമായാണ്
ഞാനങ്ങ്  കണ്ണൂരിലെ
എരഞ്ഞോളി വില്ലേജ് ആപ്പിസിന്റെ
പടികള് ചവിട്ടുന്നത്.
സര്ക്കാരിന്റെ മുദ്രതീറുത്ത
ട്രെഷറി ചീട്ടുവഴി
എന്റെ ആദ്യ ശമ്പളം
ഉള്ളം കയ്യില് ചേർത്ത് പിടിച്ചപോഴുള്ള
ചെറു ചൂടുതട്ടിയിട്ടാവണം
എന്റെ രണ്ടു കണ്ണും നിറഞ്ഞുപോയിരുന്നു.
പ്രതീക്ഷ  മാത്രം വഴിവരച്ച
പോയ കാലത്തേ
തഴപ്പാപ്പുറത്തെ പഠനവും,
സ്വപ്നവും,
ഇതാ ഇവിടെ സഫലമായിരിക്കുന്നു.
തെല്ല് അഭിമാനവും
അതിനൊത്ത് അഹങ്കാരവും
ഞാൻ അറിയാതെ തന്നെ എന്നില്
ക്രെമികരിക്കപെടുകയയിരുന്നു.
വില്ലേജു അഫീസരായുള്ള സ്ഥാനകയറ്റം
അത് കൂടുതല് ശക്തമാക്കുകയും ചെയ്തിരുന്നു.

നഷ്ട പെട്ടതെല്ലാം
വീണ്ടെടുക്കാൻ
വെട്ടിപിടിക്കാൻ
നക്ഷത്ര മത്സ്യത്തിന്റെപോലെ
കൈകള് ഏറെയുണ്ടായിരുന്നു എനിക്ക്.
കണക്ക് കൂട്ടലുകള്  പിഴച്ചവന്
ലഭിച്ച മുന്നറിയിപ്പോക്കെ
അവഗണിക്കാനാണ്
അപ്പോള് തോന്നിയത്.
ഇന്നലെ ;
ചുവന്ന പൊടിപറ്റിയ
കൈകളുമായി
നെഞ്ച് പൊട്ടിയമർന്ന് നിന്നപോഴുള്ള,
എന്റെ തകറുന്ന മുഖചിത്രമായിരുന്നു
ഇന്നത്തെ പത്രങ്ങളില്
അച്ചടിച്ച്‌ വന്നത്.
സത്യത്തില് അത് ഞാൻ അല്ലായിരുന്നു.
അഭിനവ ശെരികളുടെ
അങ്കികളോട് തൊറ്റുപൊയവനാണ് ഞാൻ!
നാട്ടുകാര് പറയുംപോലെ
നക്കാപീച്ചാ കാശിനു വേണ്ടി
എന്തും ചെയ്യുന്നവൻ.

തെറ്റുകളില് മുഖം നഷ്ട്ടപെട്ടവന്റെ
പൊറുക്കാത്ത
മുറിവിലെ
പറക്കാത്ത
ഈച്ചകളെ
നിങ്ങള് കണ്ടിട്ടുണ്ടോ?
ഇന്നിപോള് ;
തൊഴിലിടത്ത് നിന്നും
ആട്ടിപായിക്കപ്പെട്ട നിമിഷം
ഒരു കുറ്റവാളിയുടെ
മനോവേദനയോടെ
എന്റെ ആത്മരോദനങ്ങളുടെ അലമുറകളില്
വേദന ഭക്ഷിച്ച്
കഴിയുകയാണ് ഞാൻ.

ഇവിടെയീ;
വിജിലൻസ് കോടതിയുടെ
മുഷുപ്പിക്കുന്ന വരാന്തയില്
ആരോപണങ്ങളുടെ
മുള്ളുകള് എടുക്കാനായി
കാത്തിരിക്കുമ്പോള്
നെഞ്ചിലെ കാളുന്ന നോവുകളില്
നിറഞ്ഞ് കണ്ടത്;
ബബിളുകള് കറുപ്പിചായാലും
എല്ലാം ഏറ്റുപറഞ്ഞ
ഒരു പുന:പരിക്ഷയില്
 ഒരിക്കല് കൂടി;
ആ പഴയ സൈക്കിള്
ചവിട്ടിപൊകുന്ന
എന്നെ മാത്രമായിരുന്നു
അത് മാത്രമേ,
എനിക്ക് കാണാൻ ആവുമായിരുന്നുള്ളൂ .      

Wednesday, February 5, 2014

"ലൈക്ക് "
കൈലാസ് തോട്ടപ്പള്ളി
************
ആള്കൂട്ടത്തിന്റെ തള്ളവിരലുകളും,
അഭിപ്രായങ്ങളുടെ സ്തുതികളുമാണ്
ഞാനെന്ന വലിയബിംബം.
ആദ്യമൊരു ചലച്ചിത്രതാരത്തിന്റെ
നിതംബത്തോടടുത്ത് നിന്ന്
ഞാന് പതിച്ച ഇരുത്തം വന്ന
കളര് ചിത്രത്തിന് ലഭിച്ച;
ഏഴുലൈക്കുകളില് തുടങ്ങുന്നതാണ്
എന്റെ പ്രൊഫൈല് ജീവിതം!
പിന്നീടെപ്പോഴോ;ഉപദേശങ്ങളാണ്
ലൈക്കുകളുടെ ആധാരം
എന്ന തിരിച്ചറിവില്നിന്നാണ്
'നെരുധയുടെ 'നിരോധു പോലുള്ള
വാക്കുകള് നിരത്തി
സ്വയം ലൈക്കുകളെ ഭോഗിച്ചുതുടങ്ങിയത്.
ഉടുപ്പിടാത്ത ഒരു പുരുഷകവിയുടെ
മുഖചിത്രം കണ്ടിട്ടായിരുന്നു
എന്റെ ആദ്യ ലൈക്ക്.
1197 ലൈക്കുകളുമായി ആ ചിത്രം
ഇന്നും ഉത്തേജകത്തില്പ്പെടാതെ
നിറഞ്ഞു നില്ക്കുന്നു.
ആവിശ്യമുള്ളപോഴും;
അല്ലാത്തപോഴും,
അവളെയും,
കൂട്ടുകാരനേയും,
കുഞ്ഞ് ലൈക്കുകള്കൊണ്ട്
പ്രചോദിപ്പിക്കുമ്പോഴും;
കമന്റ്റുകള് തന്നെയായിരുന്നു
എന്റെ ലക്‌ഷ്യം!
പിന്നെയും ലൈക്കുവാങ്ങാന് ,
സഹതാപംതീരുക്കാന്
'ഒ'നെഗറ്റീവ് രക്തംക്കൊണ്ടൊരു കളി.
കിഡ്നിപോയ അമ്മാവന്റെ
അവശചിത്രം
കമന്റുകളുടെ പൂമരമാണ് തീരുത്തത്.
അതിനിടയില്;
അയലുപ്പക്കത്തെ ചേച്ചീടെ
പാട്ടുപിടിച്ച്
ലൈക്കുകള് സ്വപ്നംകണ്ട്
പതിച്ചപ്പോള്:പൊതുജനം
ഷെയറുകള് തീർത്തു ഗോളംവരച്ചു.

ഞാന് തുമ്മിയാല് ലൈക്കുന്ന ചേച്ചിക്ക്
കൂട്ടുകൂടാന് അപേക്ഷ കൊടുത്തപ്പോള്,
വികാരത്തോടെ പറഞ്ഞത്
"ഓടെ" കവിതക്കൊരു
ലൈക്ക്മാത്രം മതിയെന്ന്.

ലൈക്കുകള് തീർത്തുചിത്രകാരിയാവാന്
കമന്റുകള് കൊണ്ടൊരു കവിയാകാന്
പുകഴ്ത്തി പുതച്ച് പൊന്നാട നേടാന്
സകലയിടവും പരതിനടക്കുന്ന
ഞാന് എന്ന വിരുതന്റെ
മനസുമുഴുവനും
ഇടിച്ചു പെയ്യുന്ന ലൈക്കും
ഉരുള്പൊട്ടിപ്പരക്കുന്ന കമന്റുകളും
മാത്രമാണ്.
ഗുഡ് മോണിങ്ങാല് പ്രളയംതീരുത്തു
ഗുഡ് ഈവനിഗാല് പ്രപഞ്ചം പൊഴിച്ച്
എന്നിലെ എന്നെ,
കച്ചവടത്തിന് ഇരുതുകയായിരുന്നു.

ഞാന് നിന്റെ ഫോട്ടോയില് ലൈക്കുമ്പോള്
നീ എന്റെ കവിതകള് ലൈക്കണം
ഞാനൊരു കമന്റൊന്നു കാച്ചിയാല്
നീ എന്റെ കവിളൊന്ന് മുത്തണം.
 

Monday, January 27, 2014

രുചി
കൈലാസ് തോട്ടപ്പള്ളി
----------------
പൊരിച്ച കോഴിയുടെ
തുടുത്ത ഭാഗം
കടിച്ചു തിന്നുമ്പോള്
രസന തന്ത്രികള് ത്രെസിചിട്ടാവണം
നാവുകള് കൊതിച്ചു പറഞ്ഞത് ;
അജിനോമോട്ടോയുടെ ജനിതക രഹസ്യമല്ല !
നേരം പോക്കുകളില്
വറുത്തു കൊറിച്ച
കപ്പലണ്ടികുരുക്കള് പോലും
മൊരിച്ചെടുക്കാൻ
കിതച്ച് നില്കുമ്പോള്
മനസിലേക്ക്
ഇരച്ചു വന്നത്
ഒന്നും ഓർക്കാതെ
ഇരമ്പിയാർതതത്;
ചോറുരുട്ടിതട്ടിയ
പോയ കാലത്തെ,
വാത്സല്യത്തിന്റെ ഉരുളകളാണ്.
ഇന്നിപ്പോള്;
നിരത്ത്‌വക്കിലെ
എരിഞ്ഞു മൂക്കുന്ന
ഇറച്ചി തുണ്ടുകളാണ് ശമനം.
രുചിഭേദങ്ങളെ അട്ടിമറിച്ചതാരാണ് ?
ആരുടെ താല്പര്യങ്ങൾക്ക് വേണ്ടിയാണ്;
തീവ്ര രുചിയുടെ,
പ്രപഞ്ചം തീർത്ത്
നവീന നാവിനെ നാം ഉന്മാദത്താല്;
ചുട്ടുപൊള്ളിച്ചത്.