Friday, February 14, 2014

റാങ്ക് ലിസ്റ്റ്
കൈലാസ് തോട്ടപ്പള്ളി
*************
ബബിളുകള് കറുപിച്ച് തുടങ്ങും മുൻപ്
ഞാൻ എഴുതിയ
എഴുത്ത്പരിക്ഷകളില്  ഒന്നായിരുന്നു
എന്നെ വില്ലേജ് മാൻ ആക്കിയത് .
അതും മുപ്പതിയെട്ടിന്റെ കടുത്ത വേനലില്.
ശകാരങ്ങളുടെയും,
അവഗണനയുടെയും,
പല തൊഴിലുകളില്;
എർപെട്ടതിന്റെയുമൊക്കെ,
നനവുമായാണ്
ഞാനങ്ങ്  കണ്ണൂരിലെ
എരഞ്ഞോളി വില്ലേജ് ആപ്പിസിന്റെ
പടികള് ചവിട്ടുന്നത്.
സര്ക്കാരിന്റെ മുദ്രതീറുത്ത
ട്രെഷറി ചീട്ടുവഴി
എന്റെ ആദ്യ ശമ്പളം
ഉള്ളം കയ്യില് ചേർത്ത് പിടിച്ചപോഴുള്ള
ചെറു ചൂടുതട്ടിയിട്ടാവണം
എന്റെ രണ്ടു കണ്ണും നിറഞ്ഞുപോയിരുന്നു.
പ്രതീക്ഷ  മാത്രം വഴിവരച്ച
പോയ കാലത്തേ
തഴപ്പാപ്പുറത്തെ പഠനവും,
സ്വപ്നവും,
ഇതാ ഇവിടെ സഫലമായിരിക്കുന്നു.
തെല്ല് അഭിമാനവും
അതിനൊത്ത് അഹങ്കാരവും
ഞാൻ അറിയാതെ തന്നെ എന്നില്
ക്രെമികരിക്കപെടുകയയിരുന്നു.
വില്ലേജു അഫീസരായുള്ള സ്ഥാനകയറ്റം
അത് കൂടുതല് ശക്തമാക്കുകയും ചെയ്തിരുന്നു.

നഷ്ട പെട്ടതെല്ലാം
വീണ്ടെടുക്കാൻ
വെട്ടിപിടിക്കാൻ
നക്ഷത്ര മത്സ്യത്തിന്റെപോലെ
കൈകള് ഏറെയുണ്ടായിരുന്നു എനിക്ക്.
കണക്ക് കൂട്ടലുകള്  പിഴച്ചവന്
ലഭിച്ച മുന്നറിയിപ്പോക്കെ
അവഗണിക്കാനാണ്
അപ്പോള് തോന്നിയത്.
ഇന്നലെ ;
ചുവന്ന പൊടിപറ്റിയ
കൈകളുമായി
നെഞ്ച് പൊട്ടിയമർന്ന് നിന്നപോഴുള്ള,
എന്റെ തകറുന്ന മുഖചിത്രമായിരുന്നു
ഇന്നത്തെ പത്രങ്ങളില്
അച്ചടിച്ച്‌ വന്നത്.
സത്യത്തില് അത് ഞാൻ അല്ലായിരുന്നു.
അഭിനവ ശെരികളുടെ
അങ്കികളോട് തൊറ്റുപൊയവനാണ് ഞാൻ!
നാട്ടുകാര് പറയുംപോലെ
നക്കാപീച്ചാ കാശിനു വേണ്ടി
എന്തും ചെയ്യുന്നവൻ.

തെറ്റുകളില് മുഖം നഷ്ട്ടപെട്ടവന്റെ
പൊറുക്കാത്ത
മുറിവിലെ
പറക്കാത്ത
ഈച്ചകളെ
നിങ്ങള് കണ്ടിട്ടുണ്ടോ?
ഇന്നിപോള് ;
തൊഴിലിടത്ത് നിന്നും
ആട്ടിപായിക്കപ്പെട്ട നിമിഷം
ഒരു കുറ്റവാളിയുടെ
മനോവേദനയോടെ
എന്റെ ആത്മരോദനങ്ങളുടെ അലമുറകളില്
വേദന ഭക്ഷിച്ച്
കഴിയുകയാണ് ഞാൻ.

ഇവിടെയീ;
വിജിലൻസ് കോടതിയുടെ
മുഷുപ്പിക്കുന്ന വരാന്തയില്
ആരോപണങ്ങളുടെ
മുള്ളുകള് എടുക്കാനായി
കാത്തിരിക്കുമ്പോള്
നെഞ്ചിലെ കാളുന്ന നോവുകളില്
നിറഞ്ഞ് കണ്ടത്;
ബബിളുകള് കറുപ്പിചായാലും
എല്ലാം ഏറ്റുപറഞ്ഞ
ഒരു പുന:പരിക്ഷയില്
 ഒരിക്കല് കൂടി;
ആ പഴയ സൈക്കിള്
ചവിട്ടിപൊകുന്ന
എന്നെ മാത്രമായിരുന്നു
അത് മാത്രമേ,
എനിക്ക് കാണാൻ ആവുമായിരുന്നുള്ളൂ .      

Wednesday, February 5, 2014

"ലൈക്ക് "
കൈലാസ് തോട്ടപ്പള്ളി
************
ആള്കൂട്ടത്തിന്റെ തള്ളവിരലുകളും,
അഭിപ്രായങ്ങളുടെ സ്തുതികളുമാണ്
ഞാനെന്ന വലിയബിംബം.
ആദ്യമൊരു ചലച്ചിത്രതാരത്തിന്റെ
നിതംബത്തോടടുത്ത് നിന്ന്
ഞാന് പതിച്ച ഇരുത്തം വന്ന
കളര് ചിത്രത്തിന് ലഭിച്ച;
ഏഴുലൈക്കുകളില് തുടങ്ങുന്നതാണ്
എന്റെ പ്രൊഫൈല് ജീവിതം!
പിന്നീടെപ്പോഴോ;ഉപദേശങ്ങളാണ്
ലൈക്കുകളുടെ ആധാരം
എന്ന തിരിച്ചറിവില്നിന്നാണ്
'നെരുധയുടെ 'നിരോധു പോലുള്ള
വാക്കുകള് നിരത്തി
സ്വയം ലൈക്കുകളെ ഭോഗിച്ചുതുടങ്ങിയത്.
ഉടുപ്പിടാത്ത ഒരു പുരുഷകവിയുടെ
മുഖചിത്രം കണ്ടിട്ടായിരുന്നു
എന്റെ ആദ്യ ലൈക്ക്.
1197 ലൈക്കുകളുമായി ആ ചിത്രം
ഇന്നും ഉത്തേജകത്തില്പ്പെടാതെ
നിറഞ്ഞു നില്ക്കുന്നു.
ആവിശ്യമുള്ളപോഴും;
അല്ലാത്തപോഴും,
അവളെയും,
കൂട്ടുകാരനേയും,
കുഞ്ഞ് ലൈക്കുകള്കൊണ്ട്
പ്രചോദിപ്പിക്കുമ്പോഴും;
കമന്റ്റുകള് തന്നെയായിരുന്നു
എന്റെ ലക്‌ഷ്യം!
പിന്നെയും ലൈക്കുവാങ്ങാന് ,
സഹതാപംതീരുക്കാന്
'ഒ'നെഗറ്റീവ് രക്തംക്കൊണ്ടൊരു കളി.
കിഡ്നിപോയ അമ്മാവന്റെ
അവശചിത്രം
കമന്റുകളുടെ പൂമരമാണ് തീരുത്തത്.
അതിനിടയില്;
അയലുപ്പക്കത്തെ ചേച്ചീടെ
പാട്ടുപിടിച്ച്
ലൈക്കുകള് സ്വപ്നംകണ്ട്
പതിച്ചപ്പോള്:പൊതുജനം
ഷെയറുകള് തീർത്തു ഗോളംവരച്ചു.

ഞാന് തുമ്മിയാല് ലൈക്കുന്ന ചേച്ചിക്ക്
കൂട്ടുകൂടാന് അപേക്ഷ കൊടുത്തപ്പോള്,
വികാരത്തോടെ പറഞ്ഞത്
"ഓടെ" കവിതക്കൊരു
ലൈക്ക്മാത്രം മതിയെന്ന്.

ലൈക്കുകള് തീർത്തുചിത്രകാരിയാവാന്
കമന്റുകള് കൊണ്ടൊരു കവിയാകാന്
പുകഴ്ത്തി പുതച്ച് പൊന്നാട നേടാന്
സകലയിടവും പരതിനടക്കുന്ന
ഞാന് എന്ന വിരുതന്റെ
മനസുമുഴുവനും
ഇടിച്ചു പെയ്യുന്ന ലൈക്കും
ഉരുള്പൊട്ടിപ്പരക്കുന്ന കമന്റുകളും
മാത്രമാണ്.
ഗുഡ് മോണിങ്ങാല് പ്രളയംതീരുത്തു
ഗുഡ് ഈവനിഗാല് പ്രപഞ്ചം പൊഴിച്ച്
എന്നിലെ എന്നെ,
കച്ചവടത്തിന് ഇരുതുകയായിരുന്നു.

ഞാന് നിന്റെ ഫോട്ടോയില് ലൈക്കുമ്പോള്
നീ എന്റെ കവിതകള് ലൈക്കണം
ഞാനൊരു കമന്റൊന്നു കാച്ചിയാല്
നീ എന്റെ കവിളൊന്ന് മുത്തണം.