Monday, May 25, 2009

.......യുദാസിന്റെ ഹൃദയം .
യുദാസ്‌ എന്നും വെറുക്കാന്‍ വിധിക്ക പെട്ടവന്‍ . കാലത്തിന്റെ മുന്നിലെ കോമാളി ..... ചതിയന്‍ ഒറ്റുകാരന്‍ ........ ഒന്ന്നോര്‍ക്കുക ...യുദാസ്‌ യേശുദേവന്‍ കുരിശില്‍ ഏറിയ ദിവസം തന്നേ ജീവിതം അവസനിപിച്ചവാന്‍ .... പ്രിയപ്പെട്ടവരേ .... യുദാസിന്റെ വേദനയാണ് കവിത അസോദിച്ചാലും.......
മുപ്പതു വെള്ളി കാശിന്‍ കഥയിതു -
കെട്ട് മടുത്തു കഴിഞ്ഞോ
യുദാസിന്‍പിടയും കരളിത് -
കണ്ടവരൊക്കെ വെറുത്തു
.

മുപ്പതു വെള്ളി കാശിനി മിച്ചം
തുങ്ങാന്‍ ഒരു ചെറു കയര്‍പിരി മാത്രം
വേദന തിങ്ങും നോവ്‌ അതില്‍ നിന്നും
ഉരുകുകയാണി യുദാസ്‌ ഇന്നും ....

വെല്ലികശിന് വര്‍ണതലോളി
ചിതറി തെറ്റിയ ജീവിത രാഗം
എല്ലാം അറികന്‍ യേശു വിധിപതു
കാലം മായിക്ക പിഴ്വിന്‍ ശില്പം .

തലമുറകള്‍ തന്‍വാക്കിന്‍ ചൂടില്‍
പൊള്ളി കുടിരും നൊമ്പര ചിത്രം
പിഴവിന്‍ ഒന്നാം പാഠം യുദാസ്‌
ഏറ്റു പൊറുക്കുക നാവുകള്‍ നിത്യം

ഒലിവില പൂത്തു തളിര്തൊരു രാവില്‍
അത്താഴത്തിനു എരിയും മെഴുകില്‍
സ്നേഹ താലെന്‍ പിതാവ് നല്കിയ
അപ്പവുംമായ്‌ ഞാന്‍ വളയും തമസ്സില്‍ .

മാനവ മനമത് ഒക്കേ വിചിത്രം
പിടിക്കിട്ടതൊരു ജെറ്റ് വിമാനം
പാറും തുമ്പി ചിറകിന്‍ തുമ്പില്‍
പിടിച്ചു പറക്കാന്‍ അലയും ജന്മം .

വിശുദ്ധ പുസ്തക താളില്‍ തുങ്ങും
ശര വാക്കുകള്‍ ഏറ്റു തകര്‍ന്നൊരു ചിത്രം
പെറുക്കി എടുക്കുക ചുമരില്‍ തുക്കുക
യുദാസ്‌ അല്ലോ നമ്മില്‍ ഭേദം .