Sunday, October 23, 2011

ആദ്യം  ചേര്‍ത്ത  കവിതകള്‍ മുതല്‍ വായിക്കുമല്ലോ..... 
തിരുത്തലുകള്‍ വേണ്ടതാണ് പുതിയവ ... കാരണം  നമ്മുടേ ലിപിയുടെ  തനതു  രൂപത്തില്‍ ആക്കുന്നതിനു  
കുറച്ചു സമയം വേണ്ടതുണ്ട്   ...........

Saturday, June 4, 2011

ആണോരുതന്‍ 







    
കപ്പല് മാവിന്റെ തണലില്‍ ആയിരുന്നു 
ആശു പത്രിയില്‍ കൊണ്ട് പോകവേ 
'റംല  പെറ്റത് '
നിറയെ ഇലവിരിച്ച കാശു മാവുകള്‍ 
നാണം മറച്ചപ്പോള്‍
വേദനയിലും അവള്‍ വിളിച്ചു പോയി 
'യ അല്ലഹ് '
കരിയില പിടഞ്ഞ പതര്‍ച്ചയില്‍ 
ചതഞ്ഞ തക്കാളി ചിന്തിനിടയില്‍ 
ചെറു കണ്ണാലെ മാക്കൂട്ടങ്ങളെ 
മാറി മാറി നോക്കുകായിരുന്നു 
ആ കുഞ്ഞന്‍ ആള്‍ രൂപം 
കുഞ്ഞി ഇത്താതമാര്‍ 
മൊജോത്ത പരിങ്ങാ പഴങ്ങള്‍ 
ചീമ്പി ചീരിയ കര കരപ്പില്‍ 
വള തട്ടിച്ചു ഒപ്പന മുട്ടുകയായിരുന്നു 
റംല പടര്‍പ്പു തള്ളിവിടര്‍ത്തി
കൂട്ടിരുന്ന വന്‍പത്തി കണ്ണില്‍ പോകാത്ത 
കരടു പരതുക യയിരുന്നപ്പോള്‍ 
കശുവണ്ടി പോലേ
ആരകമൊത്ത 
പരിങ്കി പഴം പോലൊരു
ആണോരുതന്‍ 
ചന്ദന കുട പള്ളിയില്‍ പോയി 
കുടം കേട്ടെടോന്‍
ഉസ്കൂളില് വെള്ള തല പാവും 
പച്ചാ കുപ്പായവും ഇട്ടു 
ഗഫ്ഫു മുട്റെണ്ടോന്‍
നാലാളെ കുട്ടി വിളിച്ചു മൈദാ പശ തട്ടി 
ചെമ്പിലാക്കി അടു ബിരിയാണി തീര്‍ത്തു 
മാര്‍കം കുടെണ്ടോന്‍ 
ഇടയ അത്താഴത്തിനു 
അരി പത്തിരിം കാല കറിം കുട്ടി 
നെഞ്ചില്‍ തട്ടി നോമ്പിരക്കെണ്ടോന്‍
അറബി ചോല്ലി  ഉസ്താദിനെ
അമ്പരപ്പികെണ്ടോന്‍ 
ടിപ്പു സുല്‍ത്താന്റെ കഥ കേട്ട് 
വീറുറ്റ മാപ്പിള പട്ടു മുലെണ്ടോന്‍
ഇത്തരി പോന്ന കുഞ്ഞി ഇതാതമാരുടായ്
മാനവും പൊന്നും കത്ത് കൊടുക്കെണ്ടോന്‍ 
തഴപ്പയുടെ തലപ്പത്ത്‌
തല ചീര്‍ത്ത തങ്ക കുടം പോലേ 
'ഞമ്മടെ ആണോരുതന്‍ '
തകര്‍ന്ന ചിന്തയുടേ 
ചലിക്കുന്ന ചിത്രമായി
അധികാര സ്തംബങ്ങളുടെ 
കണ്ണ് തുറപ്പാനായി
'യ രേബ്ബെ '
നമുക്ക് കൊതിച്ചു കിട്ടിയ 
ആണ്നോരുതന്‍
അറിയാതെ തണല്‍ വിരിച്ച
കപ്പല് മക്കുട്ടങ്ങളെ 
ശപിക്കുകയായിരുന്നു
റംല അപ്പോള്‍ ......