Thursday, April 26, 2012

രണ്ടു മാതാക്കള്‍   




കണ്ണനാം ഉണ്ണിക്ക് 
രണ്ടുണ്ട് മാതാക്കള്‍ 
കായാമ്പൂ വര്‍ണന്റെ 
കരളു കവര്‍ന്നവര്‍ .


കാര്‍മേഘം വന്ന്‌
പൊതിഞ്ഞൊരു ജീവനെ 
കാറ്റു തൊടാതെ 
കാത്ത യശോദയും .



പേറൊഴിഞ്ഞെങ്ങിലും 
പ്രാണനെ കാണാത്ത 
പ്രാര്‍ത്ഥനാപുണ്യമാം
ദേവകി രക്നവും .


രണ്ടുണ്ട് മാതാക്കള്‍ 
രണ്ടും നോവുന്നവര്‍ 
വേദന കുമ്പിളില്‍ 
സ്നേഹം നിറച്ചവര്‍ .


രണ്ടു ഹൃദയങ്ങള്‍ 
രണ്ടും വൃണിതമാം   
മകനെ പിരിയുന്ന 
വേദന  തിന്നവര്‍ .


വെള്ള പെരിയാര്‍ 


കേരളം .

കൂട്ട നിലവിളി 
ഇടിമുഴക്കത്തോടെ 
ജല പ്രളയം .
അണപൊട്ടിയൊഴുകുന്ന 
ദുഃഖം പോലെ 
വഴിതിരയാതെ 
ഒഴുകി പരക്കുന്ന
ജല സാഗരം .
നനഞ്ഞ  പൂച്ചകളെ പോലെ 
വിറച്ചും മരവിച്ചും 
മിണ്ടിയും മിണ്ടാതെയും 
കുറെയേറെ ജലജീവികള്‍ .

തമിഴ്‌നാട്‌ .  

കൊടും വരള്‍ച്ച 
വിണ്ടു കീറിയ 
കൃഷിയിടങ്ങള്‍ 
ദാഹം വെന്തു പോയ 
ഒരായിരം തൊണ്ടകള്‍  .
ഒഴുക്ക് പരതുന്ന 
ടര്‍ബൈനുകള്‍ 
ഒടുവില്‍ പൊളിഞോഴുകിയ 
നീര് തേടി 
പുറപ്പെടുന്ന 
വരണ്ടു കീറിയ യൗവനം .

നവ ദില്ലി   . 


കൂട്ട  പ്രാര്‍ഥന 
അനുശോചനം 
സഹായ ലോട്ടറി 
വിദേശ യാചന 
സന്ദേശങ്ങള്‍ ., 
തീര്‍ത്ത പിരിമുറുക്കം 
നിശ്ചല ദ്രിശ്യങ്ങളില്‍ 
വേദന നിറക്കുന്ന
പത്ര താളുകള്‍ 
ഒടുവില്‍  
കയറ്റി അയക്കുന്ന 
സങ്കട കമ്മിഷന്‍ .
 

Saturday, April 21, 2012

മത്താപ്പ് 


ചിതറി പൊട്ടുന്ന  
കടലാസു പടക്കങ്ങള്‍  
തരിക്കുന്ന തീ തുള്ളിയെ 
ഊതിയടുപ്പിക്കുന്നു .
രണ്ടു ചക്കത്തിരികളാണ്
കമ്പിത്തിരി കത്തിച്ചത്  .


തമ്പുരാട്ടി കുട്ടിക്ക് .,
കണിയൊരുക്കി കൊട്ടി 
ഉറക്കം നിന്നവര്‍ .
തമ്പ്രാന് .,
മത്താപ്പ്  കത്തിച്ച്
കൈ പൊള്ളിയവര്‍ .

രാസ ശാലയിലെ
മൂലകമുത്തുകള്‍ 
വര്‍ണവെറി തീര്‍കുമ്പോള്‍
വെടി വഴിപാട്‌ വീട്ടി 
പുണ്യം നിറച്ചവര്‍ .

റൌക്ക ഊരി എറിഞ്ഞ്
മുലക്കരം കൊടുത്ത 
കറുത്ത 
കരിമരുന്നു പോലൊരു 
പെണ്ണിന്റെ 
പുരികവും പീലിയും
കരിമഷി നിറഞ്ഞ്‌ 
വിങ്ങി വിറക്കുന്നുണ്ട് .,

അവള്കിഷ്ട്ടം 
ആകാശത്ത്  
കുട വിരിയിക്കുന്ന 
പൊട്ടാസുകാരന്റെ 
ഹൃദയമാണ് .,
അവന്റെ 
യാതനകളാണ്.