Tuesday, February 9, 2010

നാലാം പൂവ് ....




നീലമിഴി പൂവിതളെ .
നീര്‍മണി മുത്തുകളെ. 
ഓര്‍മ്മകള്‍ വിരിയുമ്പോള്‍ 
ഓരങ്ങള്‍ തളരുമ്പോള്‍ 
തീരങ്ങള്‍ തേടുന്നുവോ 
താരങ്ങള്‍ കരയുന്നുവോ .


ഈ വഴി ചോട്ടിലെ പിച്ചക പൂക്കളെ
ഇറയത്ത് നമ്മള്‍ പറിച്ചു നട്ടു.
ഇടറുമി ഇടവഴി ചരുവിലായി അന്നുനാം
ഇണ പിരിയാകിളിയായി പറന്നു .
ഇരവിലീ പ്രണയത്തിന്‍ ജാലകവാതിലില്‍-
ഇടനെഞ്ചു പൊട്ടി തളര്‍ന്നു വീണു  .


പുതു മഴനീരില്‍  കുളിച്ചു നീ  നിനവിന്‍റെ-
നീലാംബരങ്ങള്‍ അടക്കി വെച്ചു.
വിരിയുമോ നീയെന്‍റെ പൊയ്കയില്‍
പൂമണം തുവുന്ന  ആമ്പലായി ഒന്നുകുടി .
ഇലവീഴും ഇറനായി നീ പറന്നെങ്കിലും
വെള്ളിമെഘങ്ങളായി കാണ്മു നിന്നെ  .