Wednesday, November 25, 2009

വീണ്ടും ഗസല്‍ .....

പ്രിയംവദെ നിന്‍ സാനിദ്യം ഇന്നെന്റെ
ജീവന്റെ പുല്‍നാമ്പില്‍ മഞ്ഞു തുള്ളി .
എത്രയോ പകലിന്റെ നൊമ്പര മേടയില്‍ -
മധുരം തുളുംബിയ പ്രണയകാലം.

നീ എന്റെ സംഗീതമായി -
തീര്‍ന്നോരാ രാവില്‍ വീണ്ടും ,
നിശാഗന്ധി പൂക്കള്‍ പൂത്തു മണം പരത്തി .
തിര വന്നു ചുംബിക്കുന്ന മണലിലുടന്നു നാം -
ചിരി തുവി നടന്നപ്പോള്‍ സന്ധ്യ വന്നു .
എത്രയോ പകലിന്റെ നൊമ്പരമേടയില്‍-
മധുരം തുളുംബിയ പ്രണയകാലം .

സുഗന്ധം നിറചോരാ പിച്ചക മല വാങ്ങി .
നിത്യവും നിന്നില്‍ ഞാന്‍ അണിയിച്ചതും.
മരുഭുവില്‍ പൂക്കും ഈന്തപൂക്കള്‍ -
ഇന്നെന്‍ ഈറനായി ഈവഴി വന്നിടുന്നു.
എത്രയോ പകലിന്റെ നൊമ്പര മേടയില്‍ -
മധുരം തുളുംബിയ പ്രണയകാലം ..
കരിഞ്ജീരകം .......


ബീജം :

ഇടവപ്പാതി തകര്ത്തു പെയ്യുന്നു
ഇടവഴികള്‍ കുത്തി ഒലിക്കുന്നു .
മുട്ടറ്റം വെള്ളത്തില്‍ വീട് നില്ക്കുന്നു .
മണ്ണെണ്ണ അടുപ്പില്‍ സൌജന്യ -
റേഷന്‍ വേവുന്നു.

ജനനം :

വാതിലുകള്‍ ചിതലരിച്ചു
പല്ലുകള്‍ പുഴുക്കുത്തി.
നളരകളും നീറിയ ഹൃദയം .
കരയുന്ന കുഞ്ഞിന്‍റെ വയറൊട്ടി .
അവനവിശ്യം തനി പച്ച റൊട്ടി .
വാവുബലി ഉണിനു വയമ്പ് കറി.
വയമ്പ് ചേര്ത്തു ഉണ്ണിക്കു ചോറുട്ടു.

ജീവിതം :

ഉരുക്ക് തല്ലി വാള്‍ആക്കി .
ചിന്തേരിട്ടു പലക മുറിഞ്ഞു .
പതിനൊന്നു കാരിയുടെ ഗര്‍ഭം അലസി .
പ്രതി, അഴി, പരോള്‍ .
കലിയുഗത്തിന്റെ വാല്‍ മുറിഞ്ഞു .
കരളില്‍ കദനം നിറഞ്ഞു .

മരണം :

ശവപെട്ടി പുഴുതിന്നു .
സ്മശാനം വീടായി .
ചാരങ്ങള്‍ വാഴക്കു വളമായി.
അസ്ഥികള്‍ പുക്കുന്ന വഴികള്‍ പുഴയായി .

ആത്മാവ് :

കാറ്റുകള്‍ക്ക്‌ ഗന്ധമുണ്ടോ.
സ്വഭാവം ഉണ്ടോ ,രൂപം ഉണ്ടോ .
ഇല്ല ; അറിയില്ല .
കാറ്റുകള്‍ സാന്ത്വനം ആകുന്നു.
ആശ്വാസം ഏകുന്നു.
കാറ്റിന് മാത്രം ഒരു ഇളം കാറ്റു...

മുന്ന് പൂക്കള്‍........

കേവലമൊരു സര്‍ക്കാര്‍ ഗുമസ്തനായ -
എന്റെ ആകേ സമ്പാദ്യം ;
മൂന്നു പെണ്മക്കളാണ് .
പൂക്കള്‍ പോലുള്ള കുട്ടിക്കള്‍ .
കവിതയുടേ കയറ്റിരക്കതിലും
വേദനയുടേ തുള ഭുമിയില്‍
മുന്ന് കുട്ടിക്കളും ;
ഇടിച്ചു പെയ്യുന്ന മഴക്കുട്ടങ്ങളയിരുന്നു
കൊഴിയാതെ വാടാതെ
ശോഭയോടെ വളരുന്ന ;
പൂക്കളാ ഇന്നെന്റെ നൊമ്പരം .
ആണിനായി അമ്ലം കുറച്ചതും ;
പരാജയം മദ്യമായതും .
കീറ തുണിപോലും ഇല്ലാത്ത വീടും ,
ഒടിഞ്ഞ ശമ്പളവും -
പൂന്തോട്ടക്കാരന്റെ കടം ക്കുട്ടി .
എന്റെ പൂക്കളെ കാണുമ്പോള്‍..
ഏവര്‍ക്കും നിസഹായത .
വിതുംബലോടായ് നോക്കുമ്പോള്‍
ഞാന്‍ മാറി മറയും
എന്നിട്ട് ഉള്ളാലെ കരഞ്ഞു
പൂക്കളെ നോക്കി ചിരിക്കും .
എന്റെ വിധിയും ഗതിയും
പാറി പറക്കുന്ന പഞ്ചാവര്‍ണപട്ടമാണ് .
പൂക്കളാണ് ഇന്നെന്റെ ഭയം .
ചെലവുകള്‍ ചുരുക്കി ,
ചിതല്‍ അരിച്ച ഭാര്യ .
അടുപ്പത്ത് വേവുന്ന
വിറക്‌ വെളിച്ചം കണ്ടും ,
കൈക്കുപ്പി പറയും .
പൂക്കളെ കാക്കണം എന്ന് .
പൂക്കള്‍ അടുത്ത്‌ ഉണ്ടെങ്കിലും
സുഗന്ധ മില്ലാത്ത ജീവിതം
എന്നില്‍ തടവറ തീര്‍ത്തു .
വിരിഞ്ഞ പൂക്കളുടെ ,
തുടുത്ത ഭാവം പോലും .
എനിക്ക് പേടിയാണ് .
പൂക്കളുടെ വളര്‍ച്ചയില്‍
ഇടിച്ചെന്റെ ഹൃദയം -
ഒരു ദിവസം ആത്മഹത്യ ചെയിതു .
ഇന്നിപ്പോള്‍ ;
വീട്ടിലെ ചില്ലിട്ട എന്റെ ചിത്രം -
ചിരിക്കുകയാണ് ..
മുത്ത പൂവിനു ഗുമസ്ത പണിയും .
അവരുടേ അമ്മക്ക് പെന്ഷനുമായി .
ബാക്കി പൂക്കളും നല്ല നിലയിലായെന്നു .
ബാക്കി പൂക്കളും നല്ല നിലയിലായെന്നു '