Thursday, March 15, 2012

രാത്രി വണ്ടി 


സൗമ്യമാം  നിന്നോര്‍മ  പിടയുന്നു 
ഉള്ളില്‍ തറയുന്ന  മുള്ളുപോല്‍ നീറുന്നു
വഴിയില്‍  ദൃക് സാക്ഷിയാം  കരിംങ്കല്ലോ കരയുന്നു 
ദുഃഖ ചക്രങ്ങളില്‍  രാത്രി വണ്ടി നൊന്തിഴയുന്നു.


കണ്ണുപൊത്തും  കാഴ്ച  കരള്‍ കണ്ണേ മറക്കുക 
മകളെ പരതുന്ന കൈകളെ  ചേര്‍ക്കുക 
നിശ്ചയ താംബൂല  തിരക്കിലാണാവീട് 
ഇപ്പോള്‍ വരും സൗമ്യ ഒടുവിലേ വണ്ടിയില്‍ .


സ്വപ്നങ്ങള്‍  കത്തി ഇടിയുമി വീഥിയില്‍ 
മനുജ മസ്തകം തള്ളി മടുതൊരി രജനിയില്‍ 
മിഴിനീര്‍  അടങ്ങാത്തയി ജീവിത നൗകയില്‍
ഒരു പൊട്ടു കുതാത്തൊരു പെണ്ണായിരുന്നവള്‍ .

തല്ലി ചതച്ച  തക്കാളി പോല്‍  ചൊടികളും 
ഭോഗാര്‍ത്തിയില്‍ മരവിച്ചൊരു നാഭിയും 
അരുതെയെന്നാര്‍ത്തു കരയുന്ന കണ്കളും 
വിഷബീജം ചിതറി തരിച്ചുപോം തുടകളും.


തീവണ്ടി  ജന്നലിന്‍ ഓരതിരിക്കുമ്പോള്‍ 
മോഹങ്ങള്‍ മന്ത്രമായി കനവില്‍ പൊഴിയുമ്പോള്‍ 
ഒടുവിലാവണ്ടിയില്‍ ഞാന്‍ തനിച്ചാകുമ്പോള്‍ 
പുരുഷ വികലബോധത്തിന്‍ കാരവിരുതില്പിടയുമ്പോള്‍ .


ഇവനൊക്കെ എത്രയോ ഇരവില്‍ തനിച്ചാവും 
വെറും പെണ്ണിനെ പാവയായി കാണും നരാധമാര്‍ 
ഇവനും കുരുത്തതൊരു ഹവ്വതന്‍ ഉദരത്തില്‍ 
അവിടയും പഴുതിടും കാഴ്ചകുട്ടും പാഴ്ഭ്രണങ്ങള്‍ .


ശലഭം പറക്കുന്ന പുല്‍കൊടിത്തുമ്പുകള്‍
അവളേ കരുതി ഇരിപ്പാണ് മുറ്റത്ത്‌
ചെറുചൂടുവെള്ളം നിറയുന്ന പാത്രവും
കാത്തങ്ങിരിപ്പാണ് എത്രയോ നേരമായി .


ഇവിടയി വേദന തടവില്‍ എരിയുമ്പോള്‍
നൊമ്പര കള്ളിമുള്‍ ചെടിനുള്ളി നോവുമ്പോള്‍
കാത്തിരിക്കുന്നോരെന്‍ അമ്മയെ ഓര്‍കുമ്പോള്‍
കണ്ണില്‍ കലശ കുടം പൊട്ടിയുടയുമ്പോള്‍ .


ഇവിടേയ്ക്ക് നോക്കുമോ മഹിതരെ നിങ്ങള്‍ തന്‍ 
മിഴിയില്‍ പെടാതുള്ള വാഴ്വിന്‍അറിവുകള്‍ 
കേണു കരഞ്ഞാലും  തിരക്കില്‍ അലിയുന്ന 
ജീവിത വൃത്തത്തില്‍ പച്ചനോട്ടിനായി അലയുവോര്‍ .


കരയല്ലേ പെങ്ങളെ കാവ്യം പകരുന്ന 
ജലബിന്ദു വരികളില്‍ ഏഴുതുമീ  വേദന 
ഹൃദയത്തിന്‍ നാലറ അലറി ഞാന്‍ പാടുന്ന 
കഥ കേട്ട് കവിതയും കരയുന്നു മൂകമായി .