Wednesday, November 25, 2009

വീണ്ടും ഗസല്‍ .....

പ്രിയംവദെ നിന്‍ സാനിദ്യം ഇന്നെന്റെ
ജീവന്റെ പുല്‍നാമ്പില്‍ മഞ്ഞു തുള്ളി .
എത്രയോ പകലിന്റെ നൊമ്പര മേടയില്‍ -
മധുരം തുളുംബിയ പ്രണയകാലം.

നീ എന്റെ സംഗീതമായി -
തീര്‍ന്നോരാ രാവില്‍ വീണ്ടും ,
നിശാഗന്ധി പൂക്കള്‍ പൂത്തു മണം പരത്തി .
തിര വന്നു ചുംബിക്കുന്ന മണലിലുടന്നു നാം -
ചിരി തുവി നടന്നപ്പോള്‍ സന്ധ്യ വന്നു .
എത്രയോ പകലിന്റെ നൊമ്പരമേടയില്‍-
മധുരം തുളുംബിയ പ്രണയകാലം .

സുഗന്ധം നിറചോരാ പിച്ചക മല വാങ്ങി .
നിത്യവും നിന്നില്‍ ഞാന്‍ അണിയിച്ചതും.
മരുഭുവില്‍ പൂക്കും ഈന്തപൂക്കള്‍ -
ഇന്നെന്‍ ഈറനായി ഈവഴി വന്നിടുന്നു.
എത്രയോ പകലിന്റെ നൊമ്പര മേടയില്‍ -
മധുരം തുളുംബിയ പ്രണയകാലം ..
കരിഞ്ജീരകം .......


ബീജം :

ഇടവപ്പാതി തകര്ത്തു പെയ്യുന്നു
ഇടവഴികള്‍ കുത്തി ഒലിക്കുന്നു .
മുട്ടറ്റം വെള്ളത്തില്‍ വീട് നില്ക്കുന്നു .
മണ്ണെണ്ണ അടുപ്പില്‍ സൌജന്യ -
റേഷന്‍ വേവുന്നു.

ജനനം :

വാതിലുകള്‍ ചിതലരിച്ചു
പല്ലുകള്‍ പുഴുക്കുത്തി.
നളരകളും നീറിയ ഹൃദയം .
കരയുന്ന കുഞ്ഞിന്‍റെ വയറൊട്ടി .
അവനവിശ്യം തനി പച്ച റൊട്ടി .
വാവുബലി ഉണിനു വയമ്പ് കറി.
വയമ്പ് ചേര്ത്തു ഉണ്ണിക്കു ചോറുട്ടു.

ജീവിതം :

ഉരുക്ക് തല്ലി വാള്‍ആക്കി .
ചിന്തേരിട്ടു പലക മുറിഞ്ഞു .
പതിനൊന്നു കാരിയുടെ ഗര്‍ഭം അലസി .
പ്രതി, അഴി, പരോള്‍ .
കലിയുഗത്തിന്റെ വാല്‍ മുറിഞ്ഞു .
കരളില്‍ കദനം നിറഞ്ഞു .

മരണം :

ശവപെട്ടി പുഴുതിന്നു .
സ്മശാനം വീടായി .
ചാരങ്ങള്‍ വാഴക്കു വളമായി.
അസ്ഥികള്‍ പുക്കുന്ന വഴികള്‍ പുഴയായി .

ആത്മാവ് :

കാറ്റുകള്‍ക്ക്‌ ഗന്ധമുണ്ടോ.
സ്വഭാവം ഉണ്ടോ ,രൂപം ഉണ്ടോ .
ഇല്ല ; അറിയില്ല .
കാറ്റുകള്‍ സാന്ത്വനം ആകുന്നു.
ആശ്വാസം ഏകുന്നു.
കാറ്റിന് മാത്രം ഒരു ഇളം കാറ്റു...

മുന്ന് പൂക്കള്‍........

കേവലമൊരു സര്‍ക്കാര്‍ ഗുമസ്തനായ -
എന്റെ ആകേ സമ്പാദ്യം ;
മൂന്നു പെണ്മക്കളാണ് .
പൂക്കള്‍ പോലുള്ള കുട്ടിക്കള്‍ .
കവിതയുടേ കയറ്റിരക്കതിലും
വേദനയുടേ തുള ഭുമിയില്‍
മുന്ന് കുട്ടിക്കളും ;
ഇടിച്ചു പെയ്യുന്ന മഴക്കുട്ടങ്ങളയിരുന്നു
കൊഴിയാതെ വാടാതെ
ശോഭയോടെ വളരുന്ന ;
പൂക്കളാ ഇന്നെന്റെ നൊമ്പരം .
ആണിനായി അമ്ലം കുറച്ചതും ;
പരാജയം മദ്യമായതും .
കീറ തുണിപോലും ഇല്ലാത്ത വീടും ,
ഒടിഞ്ഞ ശമ്പളവും -
പൂന്തോട്ടക്കാരന്റെ കടം ക്കുട്ടി .
എന്റെ പൂക്കളെ കാണുമ്പോള്‍..
ഏവര്‍ക്കും നിസഹായത .
വിതുംബലോടായ് നോക്കുമ്പോള്‍
ഞാന്‍ മാറി മറയും
എന്നിട്ട് ഉള്ളാലെ കരഞ്ഞു
പൂക്കളെ നോക്കി ചിരിക്കും .
എന്റെ വിധിയും ഗതിയും
പാറി പറക്കുന്ന പഞ്ചാവര്‍ണപട്ടമാണ് .
പൂക്കളാണ് ഇന്നെന്റെ ഭയം .
ചെലവുകള്‍ ചുരുക്കി ,
ചിതല്‍ അരിച്ച ഭാര്യ .
അടുപ്പത്ത് വേവുന്ന
വിറക്‌ വെളിച്ചം കണ്ടും ,
കൈക്കുപ്പി പറയും .
പൂക്കളെ കാക്കണം എന്ന് .
പൂക്കള്‍ അടുത്ത്‌ ഉണ്ടെങ്കിലും
സുഗന്ധ മില്ലാത്ത ജീവിതം
എന്നില്‍ തടവറ തീര്‍ത്തു .
വിരിഞ്ഞ പൂക്കളുടെ ,
തുടുത്ത ഭാവം പോലും .
എനിക്ക് പേടിയാണ് .
പൂക്കളുടെ വളര്‍ച്ചയില്‍
ഇടിച്ചെന്റെ ഹൃദയം -
ഒരു ദിവസം ആത്മഹത്യ ചെയിതു .
ഇന്നിപ്പോള്‍ ;
വീട്ടിലെ ചില്ലിട്ട എന്റെ ചിത്രം -
ചിരിക്കുകയാണ് ..
മുത്ത പൂവിനു ഗുമസ്ത പണിയും .
അവരുടേ അമ്മക്ക് പെന്ഷനുമായി .
ബാക്കി പൂക്കളും നല്ല നിലയിലായെന്നു .
ബാക്കി പൂക്കളും നല്ല നിലയിലായെന്നു '

Thursday, October 15, 2009

വിധവ രസായനം ......



നിന്റെ കുഞ്ഞിന്റെ
പനി പഴുപ്പില്‍ നിന്നു
 എന്റെ നാസിക
 വലിച്ച്എടുത്തോട്ടെ .
ധിറുതിയില്‍
ത്താലി ചരടില്‍ വീണു നീ
 വിധി വിധവ രസായനം - 
മോന്തിയോ.കണ്ണിന്‍ ജലകണംഒഴുകി ഉണങ്ങിയനിന്റെ മുഖം ഏതോപഴയ ഗിത്താര്‍ ആണ് .ഓര്‍ത്തെടുകുമ്പോള്‍പുളയുന്നതോതുമ്പ ചോറ് പോലുള്ളവെള്ള പുഴുക്കള്‍ ആ .എന്തെടുകുന്നു നീജീവിത വൃത്തത്തില്‍നെഞ്ച് ഇടുപോടെദുഃഖ സാഗരം വിഴുങ്ങിയോ .നിന്റെ പകലിന്‍ചിമ്മിനി വെട്ടം മയങ്ങുമ്പോള്‍മുറുകെ പിടിച്ചതിപനിച്ച കുഞ്ഞിനെയോ .പരിപ്പ് വടയുമായിവിപ്പ്ലവം മോന്തിയനിന്റെ പഴയ വീര്യ -സഖാവ്‌ ഇന്നെവിടയാ .ഒന്നും കരുതാത്ത-സമര ഭുമിയില്‍വെട്ടുകള്‍ നെന്‍ ചേറിഭിത്തിയില്‍ ചിത്രമോ.അകലെ തേന്‍ മാവിന്‍കുലകള്‍ കാണുമ്പോള്‍പനിച്ച കുഞ്ഞിന്റെമുഖം ചിരിച്ചുവോ .കടലിന്‍ ശംഖുകള്‍അവന് കളിപ്പനായികരുതി സാരി തലപ്പില്‍ നീകെട്ടിയോ.ഇടിച്ചു പെയ്യുന്നമഴയില്‍ നിന്‍ കൂരതാങ്ങും തടികള്‍ഒലിച്ചു പോന്തിയോ .ഉച്ച വാര്‍ത്തകള്‍ വിറ്റുഏന്തി നീ നാടകുമ്പോള്‍എളിയില്‍ പാലറ്റമാറിനായി കരഞ്ഞുവോ .നിന്റെ ദുഃഖ സഞ്ചിയില്‍ തുങ്ങുംനൊമ്പര സമ്പാദ്യത്തെകണ്ടവര്‍ കണ്ണടച്ച്എന്തോ പറഞ്ഞുവോ .കാലത്തിന്‍ ;ഗോല്‍ ക്കളി കുഴിയില്‍ വീണു നീകാത്തിരിക്കാംഅവന്‍ വളരുകയിപ്പോഴും .അവന്‍ ടികേണ്ട ;അച്ഛനെ പോലെയിഎടുത്തു ചാടുവാന്‍കരടായി തീരുവാന്‍ .പനിച്ച കാലങ്ങള്‍പഴംകഥആയി തീരുമ്പോള്‍അവന്‍ ടികേണ്ട ;കൂതിചു കേറുവാന്‍സമര മുഖങ്ങളില്‍ ...
നീ അകലേ ......
ഒക്ടോബറിലെ മഞ്ഞു മഴക്കാലത്ത് ......
പുതച്ച് മുടികിടന്ന എന്നിലേ പ്രണയത്തെ -
നീ എന്തിനാണ് പൊടി തട്ടി എടുത്തത്‌.
മനസിന്റെ പുസ്തകത്തില്‍ നീ ഞാന്‍ അറിയാതെ എന്തോക്കയ്യാണ് -
എഴുതി കൂട്ടിയത്.
കാറ്റിന്റെ ആഴങ്ങളിലേക്ക്‌ അപ്പുപ്പന്‍ താടിപോലെ
പറന്നനഞ്ഞ എന്നെ നീ എത്ര ഇഷ്ടതോടയാണ് -
നോക്കിനിന്നത്.
നിനക്കായി കരുതി വെച്ച റിങ്ങ് ടോണ്‍ -
എന്നേ വിളിച്ചു പാടുമ്പോള്‍ -
എനിക്കറിയാം പ്രണയത്തിന്റെ കുഞ്ഞു വിരലുകളുകല്ക്-
ത്തന്നുപ്പാണെന്ന് .
അതിരികടെ ; പറക്കമുറ്റാത്ത എന്റെ ജീവനോട്‌ -
ചേരുവാന്‍ നീ കൊതിക്കുന്നതെന്തിനാണ് .
പറയുക വേഗം ; നിന്റെ പ്രണയം എന്തിനാണ് എന്നിലേ -
വഴി മരത്തില്‍ കുടു തീര്‍ക്കുന്നത് .
നീ മിണ്ടാതെ ഇരിക്കുമ്പോഴും .......
നിറഞ്ഞു ഒഴുകുന്ന നിന്റെ കണ്ണുകള്‍ കാണുമ്പൊള്‍ -
എനിക്കറിയാം ...........
പ്രണയത്തിന്റെ കുഞ്ഞു വിരലുകളുകല്ക് .
പ്രതിഷയുടെ തണുപ്പാണെന്ന് .
പ്രതിഷയുടെ തണുപ്പാണെന്ന് ........

Monday, May 25, 2009

.......യുദാസിന്റെ ഹൃദയം .
യുദാസ്‌ എന്നും വെറുക്കാന്‍ വിധിക്ക പെട്ടവന്‍ . കാലത്തിന്റെ മുന്നിലെ കോമാളി ..... ചതിയന്‍ ഒറ്റുകാരന്‍ ........ ഒന്ന്നോര്‍ക്കുക ...യുദാസ്‌ യേശുദേവന്‍ കുരിശില്‍ ഏറിയ ദിവസം തന്നേ ജീവിതം അവസനിപിച്ചവാന്‍ .... പ്രിയപ്പെട്ടവരേ .... യുദാസിന്റെ വേദനയാണ് കവിത അസോദിച്ചാലും.......
മുപ്പതു വെള്ളി കാശിന്‍ കഥയിതു -
കെട്ട് മടുത്തു കഴിഞ്ഞോ
യുദാസിന്‍പിടയും കരളിത് -
കണ്ടവരൊക്കെ വെറുത്തു
.

മുപ്പതു വെള്ളി കാശിനി മിച്ചം
തുങ്ങാന്‍ ഒരു ചെറു കയര്‍പിരി മാത്രം
വേദന തിങ്ങും നോവ്‌ അതില്‍ നിന്നും
ഉരുകുകയാണി യുദാസ്‌ ഇന്നും ....

വെല്ലികശിന് വര്‍ണതലോളി
ചിതറി തെറ്റിയ ജീവിത രാഗം
എല്ലാം അറികന്‍ യേശു വിധിപതു
കാലം മായിക്ക പിഴ്വിന്‍ ശില്പം .

തലമുറകള്‍ തന്‍വാക്കിന്‍ ചൂടില്‍
പൊള്ളി കുടിരും നൊമ്പര ചിത്രം
പിഴവിന്‍ ഒന്നാം പാഠം യുദാസ്‌
ഏറ്റു പൊറുക്കുക നാവുകള്‍ നിത്യം

ഒലിവില പൂത്തു തളിര്തൊരു രാവില്‍
അത്താഴത്തിനു എരിയും മെഴുകില്‍
സ്നേഹ താലെന്‍ പിതാവ് നല്കിയ
അപ്പവുംമായ്‌ ഞാന്‍ വളയും തമസ്സില്‍ .

മാനവ മനമത് ഒക്കേ വിചിത്രം
പിടിക്കിട്ടതൊരു ജെറ്റ് വിമാനം
പാറും തുമ്പി ചിറകിന്‍ തുമ്പില്‍
പിടിച്ചു പറക്കാന്‍ അലയും ജന്മം .

വിശുദ്ധ പുസ്തക താളില്‍ തുങ്ങും
ശര വാക്കുകള്‍ ഏറ്റു തകര്‍ന്നൊരു ചിത്രം
പെറുക്കി എടുക്കുക ചുമരില്‍ തുക്കുക
യുദാസ്‌ അല്ലോ നമ്മില്‍ ഭേദം .




Thursday, January 22, 2009

ഓര്‍മപൂക്കള്‍ ......

ഓര്‍മ്മയുണ്ടോ സഖി ഓര്‍മ്മയുണ്ടോ .
മധുര സ്മരണകള്‍ നിന്നിലുണ്ടോ .
തരി വളതന്‍ കിലുക്കവുമായി .,
മോഹങ്ങള്‍ മനസിലേറ്റി ,
നടന്നോര വീഥികള്‍ നെന്ജിലുന്ദൊ.
ഉള്ളില്‍ തെളിയുന്ന ചന്ദ്രമുഖി നമ്മള്‍
ഒന്നിച്ച നിമിഷങ്ങള്‍ നിന്നിലുണ്ടോ .
തോരാ മഴ നനഞ്ഞു കണ്ണില്‍ നനവുമായി
ഈറന്‍ അണിഞ്ഞു നീ മുന്നില്‍ വന്നു
കൈലേസ് കൊണ്ട്ഞാന്‍ മഴ നീര്‍ ഒപ്പിയപ്പോള്‍
കണ്ണ് നീര്‍ തുള്ളി നീ പോഴിച്ചതെന്തേ
പെരുമഴയില്‍ അലിഞ്ഞു ചേര്ന്ന പ്രണയ ക്ഷരം ങ്ങള്‍
കണ്ടു നെഞ്ച് പൊടിഞ്ഞു നീ നിന്നതെന്തേ
മാവിന്‍ ചുവടിന്റെ തണല്‍ പറ്റിഇരുന്നപ്പോള്‍
ഒന്നു തൊടാനായി ഞാന്‍ ആഞ്ഞതല്ലേ
കൈ വിരല്‍ തട്ടി മാറ്റി കണ്ണുകള്‍ ഉരുട്ടി
നീ മാവിന്‍ ചുവടിനെ ശപിച്ചതെതെ
അന്നന്റെജീവിത ചുമരിനു ചുറ്റും നിന്‍
മുഖചിത്രം പുഞ്ചിരി തുവി നിന്നു
അന്നന്റെ കണ്ണിലെ തിളകതിന്നുള്ളില്‍ നീ
ഒരു കൊച്ചു കുരുവിയായി കുടുകുട്ടി
കുടു തകര്ത്തു വന്ന വിരഹത്തിന്‍ പേമാരിയില്‍
കുത്തി ഒലിച്ചുപോയ നിറവാര്‍ന്ന സ്വപ്നങ്ങള്‍
പിന്നെ ഞാന്‍ കണ്ടില്ല ആ ശബ്ദം കേട്ടിടില്ല
ച ന്ദ്ര മുഖി നീ ന്ന് എത്ര ദുരം .........


Sunday, January 18, 2009

കൈലാസിന്‍റെ കവിതകള്‍ ...........

കൈലാസിന്‍റെ കവിതകള്‍ ...........

നമ്മുടെ പ്രണയങ്ങള്‍ ഒക്കെ ഉള്ളിലേക്ക് കടക്കാതെ ആഘോഷിക്കപെടുമ്പോള്‍ വിദേശ അമ്മതൊട്ടിലുകള്‍ നമ്മുടെ നഗരങ്ങളിലും സജീവമാകുമ്പോള്‍ പൊയ്പോയ മാതൃത്വത്തിന്‍റെ മഹത്വം വരികള്‍ ആവുകയാണ്
ഇവിടെ.......
ഇനി കവിത വായിക്കാം, കേള്‍ക്കാം...
പ്രേയസിയുടെ ഗര്‍ഭപാത്രം ..............

പ്രാണപ്രേയസി നീ എന്‍റെ നെഞ്ചിലെ
തീവ്ര താളങ്ങള്‍ കേട്ടു മയങ്ങിയോ .
കൌതുകംകൊണ്ട് നാം ചെയ്ത പാപങ്ങള്‍
ചവറുകൂനയില്‍ കരയുന്ന കുഞ്ഞുങ്ങള്‍.
പ്രേയസി നിന്‍റെ സ്വര്‍ഗ്ഗ മന്ദാരംആയി
ഞാന്‍ വളര്‍നതും ഇത്തിളായി നിന്നതും.
കര്‍ണികാരങ്ങള്‍ ചെമ്പനീര്‍ പൂവുകള്‍
എത്ര നീ തന്നു പ്രണയം തുടിക്കുവാന്‍ .
പെണ്ണെ നിന്‍റെയാ കാര്‍ കുഴല്‍ തുമ്പിലെ
മഞ്ഞ മന്ദാര പൂവുകള്‍കപ്പുരം -
ഇല്ല സിരകളില്‍ പു‌ത്തില്ല പ്രണയത്തിന്‍.
ചിറകടിക്കുന്ന മുന്ന്തിരി പൂവുകള്‍ .......
നഗര വീഥിയുടെ ചയ്മാരകൊമ്പില്‍ നാം
കളി പറഞ്ഞതും ഒത്തു ചിരിച്ചതും.
ഇടയില്‍ എപ്പോഴോ അനുരാഗ വീഥിയില്‍
സപ്ത വര്‍ണ്ണ മദാലസ പൂമഴ .
പ്രണയ രസ സോമ സന്ഗീര്തനങ്ങളില്‍
ഭുരി നിറയുന്ന മണവറ പന്തലില്‍ .
പുലരി കണ്ടു പിടയാതെ നിന്നു നീ
പുതു മഴ കൈക്കുമ്പിളില്‍ ചേര്‍ത്തതും .
നെന്‍ജ്ജിന്‍ ഉള്ളിലെ നൊമ്പര പേടകള്‍
പുതിയ പുംതെന്നാല്‍ തേടി കരഞ്ഞതും .
കണ്ണ് കാണാത്ത കാമ ലോകങ്ങളില്‍
കണ്ണടക്കുന്ന തെറ്റുകള്‍ സ്മരണകള്‍ .
ഉള്ളരിയാതെ പുറമെ വിരിയുന്ന
ബാഹ്യ കാപട്യ നീല കുരിന്ജ്ജികള്‍.
മിന്നല്‍ സുക്ഷിച്ച രാ മഴ പാതിയില്‍
ചീര്‍ത്ത വയറിനെ നോക്കി കരഞ്ഞതും .
ഒരു നിമിഷം നീ നിന്നേ മറന്നിട്ട്
രുധിര കൊതിപൂണ്ട അധരങ്ങള്‍ തേടിയോ .
ചെറിയ പ്രായതിന്‍ അറിയാ വഴികളില്‍
ചെയ്തതെറ്റുകള്‍ ശേരികളായി തോന്നിയോ .
ജീവ ഭ്രുണങ്ങള്‍ ആയിരം കുഞ്ഞുങ്ങള്‍
മുല നുകരാതെ ചത്തോടുങ്ങുന്നുവോ.
ജീവ രസനാ പാത്രതിന്നുള്ളില്‍ നീ
ജീവ ബിന്ധുകള്‍ നല്കി മിടുപ്പാക്കി .
പെറ്റു ഒഴിയാന്‍ വിതുമ്പുന്ന നിന്നിലെ
മാതളങ്ങലാം ജീവനെ കൊന്നുവോ ....
നിന്‍റെ ചെയ്തികള്‍ തെറ്റല്ലയെന്നു നീ
പറയുവാനേറെ ഇഷ്ട പെടുകിലും .
ചത്ത കുഞ്ഞുങള്‍ ജീവനാം പൌരുഷം
എത്ര നഷ്ടങ്ങള്‍ പ്രൌടമാം സ്ത്രീതവും .
ജീവ രസന പാത്രത്തിനുള്ളില്‍ നീ
ജീവ ബിന്ധുകള്‍ നല്കി മിടുപ്പാക്കി .
പച്ച മാറാത്താ ബീജ മുകുളങ്ങളെ
കൊന്നതെന്തിനേന്‍ പരിണയം മയിക്കനൊ.
ജീവിതത്തിന്‍റെ പകിട കളികളില്‍
സൗഹൃദം പോലും അനുരാഗബന്ധമായി .
പെറ്റുനോവിന്‍റെ നൊമ്പരം തങ്ങാതെ
പുതിയ ടു‌ബുകള്‍ തേടുന്നു യുവതികള്‍ .
കണ്ണ് നീരിനും വില പോയ ലോകത്ത്
പ്രതികരികാതെ മൊഴി മുന അമര്‍ത്തുക .
പെണ്ണെ ., മടങ്ങുക നീ നിന്‍റെ സത്യമാം
ജീവ ലോക കുടുംബിനി വേഷത്തില്‍
മിഥ്യ ലോകത്തില്‍ നീ നിന്‍റെ സര്‍വതും
വിറ്റു തുലക്കുവാന്‍ പാടില്ല ഓമനേ .
ദൈവം തന്ന മരതക പച്ചയെ -
പൊന്നുപോലെ നീ കാക്കണം ഓമലെ .
പെണ്ണെ ., ഓര്ക്കുക നീ നിന്‍റെ നെഞ്ജിലെ
ജന്മ പു‌ന്ന്യമാം മാതൃത ധരണിയെ .
വറ്റി വരളത്താ പുന്ന്യമം ഉറവയെ ....