Saturday, August 2, 2014

കാഞ്ചീപുരം
കൈലാസ് തോട്ടപ്പള്ളി
**************
പട്ടുനൂലിനാല് പുടവകള് തീറ്കുന്ന
കൊച്ചുകാഞ്ചീപുരത്തയീ സുന്ദരി
ചിത്രമിഴികളില് എകാന്തതാരമായ്
ചിമ്മിവിങ്ങി വിടരുന്ന വിണ്‍മുഖം.

ഓര് മമവെച്ചൊരു നാള് മുതല്ക്കിവള്
പുടവ തുന്നുന്നു കുഞ്ഞുകരങ്ങളാല്
കണ്ണെഴുതില്ല! എന്നിട്ടുംമോമലാള്
നെഞ്ചിലാഴത്തിലാഴ്ത്തിടും നോട്ടങ്ങള് .

പട്ടുനൂലിന് തറികള് പിടയുമ്പോള്
ഒട്ടുവേഗമീ നൂല്മഴ തുള്ളുമ്പോള്
എണ്ണചിത്ര ശലഭങ്ങള് പോലെയീ
പൊന്നുതട്ടങ്ങള് സ്വപ്നം പടരുത്തുവാന് .

പട്ടുചേലകള് തുന്നുമീ പെണ്‍കൊടി
കൊച്ചുകുടിലിലെ പട്ടിണിക്കത്താണി
നൊമ്പരങ്ങളില് തൂവും നീരുതുള്ളിപോല്
പെയ്തോഴിയില്ല ഈ മിഴി മേഘങ്ങള്.

ഇല്ല,വന്നില്ല! പൂവമ്പനൊന്നുമേ
മോഹരാഗതതിന് പൂട്ടുതുരക്കുവാന്
'കോടി'കിട്ടുന്ന കനവിലെ നാളുകള്
കരുതിടുന്നവയൊക്കയും ശൂന്യമായി.

പെണ്ണിവള് നാണ തിങ്കള് തുടിപ്പുമായി
പഴയ ചേലയില് വിങ്ങും മിടിപ്പുമായി
കൈകള് താഴുന്നു പിന്നെയും നൂറ്റുന്നു
ജീവതന്ത്രികള് പട്ടിണിമാറ്റുവാന്.

മന്ത്രകോടികള് ഞൊരിയുമീ പെണ്ണുങ്ങള്
തുശ്ച്ച ജീവിത കഥയറിയാത്തവര്
ചേലക്കെട്ടുമായ് ശകടം കുതിക്കയായ്
അരികുടഞ്ഞൊരീ കൈകള്ക്ക് നാണയം.

കണ്ണിലുരുമീ സ്നേഹാര്ദ ചുംബനം
കണ്ടുനില്ക്കയോ കഥകള് പറഞ്ഞിടും
വര് ണ്ണ നൂലുകള് ചേരുക്കുവതെങ്കിലും
ജന്മനൂലിന്റെ ഇഴപൊട്ടി അവശയായി.

തുംമ്പുലഞ്ഞൊരാ നീളന് മുടികല്ക്ക്
വെട്ടുതുണികളില് തീര് ക്കുന്ന ബന്ധനം
കണ്ണ്പൊത്തും നിറങ്ങളില്ലാതോരീ
അല്പജീവിതം മേയുന്നു തറികളില്.

നീലവാനിന്റെ കാണാക്കയങ്ങളില്
ഒറ്റപട്ടമായ് ഒരു നേര് ത്ത നാരുമായ്
തെന്നലിന് തിരതള്ളലില് കൊഞ്ചലായ്
മൊഞ്ചുമൂക്കുത്തീ കല്ലുകള് കൂട്ടമായി.

ഇന്നിവരുക്ക് തൊടാനില്ല കുംങ്കുമം
ഇന്നിവരുക്കായ് അണിയാനില്ലോരുവള
ഇന്നിവരുക്കിന്ന് നെയ്തെടുത്തില്ലൊന്നും
ഇല്ലിവരുക്കായി കസവു പൂഞ്ചേലകള്.

പെയ്ത് തോരാത്ത മാരിക്ക് 'സങ്കടം'
ഒന്നലറിയടിക്കുവാന് 'കാറ്റിനും'
ഇത്രമേല് നഷ്ടശുന്യമീ ജീവിതം
മരുത്യജന്മം 'ഹോ' കവിതയില് സുന്ദരം.