Thursday, October 31, 2013

കാസറ്കോട്  എംബസി


സൗദിയിലേക്ക് 
വിവാഹശേഷമുള്ള 
എന്റെ ആദ്യ യാത്രയാണ്‌ .
പച്ച പാതിരാക്ക്‌ 
എഴുന്നേറ്റ് 
കുളിച്ച് 
"സുബഹു് "  നമസ്കാരത്തിന് ശേഷം 
അരിപത്തിരിം ചാളകറിം
കഴിച്ചിട്ട്  
ഒടുവില്
'ബാഗ്‌ ' എടുത്ത് മുറ്റത് വെച്ചപോഴേക്കും ;
അതുവരെ നിശബ്ദമായി കരഞ്ഞ് 
ഓരോ കൂട്ടം ചെയ്തു നടന്നിരുന്ന 
എന്റെ "വേങ്ങരക്കാരി" ബീവി
പൊട്ടിപോയി .
ഞാനിത് ഏഴുതുംപോഴേക്കും
കവിളും മൂക്കും 
കരഞ്ഞു കരഞ്ഞ് 
ചോന്നിട്ടുണ്ടാകും .
 ജീവിതത്തില്  ആഗ്രഹിച്ചത് ഒന്നേയുള്ളൂ 
ജമാലിനെപ്പോലെ
കടമില്ലാത്ത ഒരു കച്ചവടക്കാരനാവണം !!
നിയമമാണ് ഇന്നിപ്പോള് 
കടുത്ത പരീക്ഷണം
അതിജീവിക്കാനായി
പറഞ്ഞു കേട്ട്  ; ദമാമിലേക്ക് 
അവിടെ ഒരു കൂട്ടം മലയാളികളുടെ 
'കാസറ്കോട്‌ എംബസിയില് '
രക്ഷയില്ലാതെ വന്നപ്പോള് 
കടക്കാരനായൊരു  മടക്കയാത്ര ; 
അത് മാത്രമായിരുന്നു മുന്നില് .
കയറിയപ്പോഴാണോ 
അതോ; ഇപ്പോഴാണോ
എന്നെനിക്കറിയില്ല 
ചിന്ത കൊണ്ട്  ,
പുളഞ്ഞുച്ചുരുങ്ങുകയായിരുന്നു സ്വയം .
നാട്ടില് വൈകാതെ 
പണിയോരെണ്ണം 
പരതണം .
രണ്ടു ദിവസം കഴിയുമ്പോള് 
ബീവിയുടെ കവിളും മൂക്കും 
കാരണമില്ലാതെ 'ചോക്കും '.
ഏതായാലും 
ജമാലിനെപ്പോലെ 
കടമില്ലാത്ത 
കച്ചവടക്കാരനാകണം .


കൈലാസ്  തോട്ടപ്പള്ളി .

Thursday, October 24, 2013

അത്താഴ  മാധ്യമം


ഇരകളുടെ ഞെരുക്കം 
നിയമബോധതിന്റെ നീതി മാരഗം 
പകുത്തെടുത്ത പങ്കിന്റെ സുക്ഷിപ്പ് 
ഉത്തരം മുട്ടുമ്പോള്
അത്തര്  മുക്കിയ 
കൊടിപ്പടം .
വാക്കില് 
കുറുനാകൊളിപിച്ച
പാടവ  ചെറുക്കന് .
പല ദിക്കിലിരുന്നു പലമട്ട് 
ഉരക്കുവൊരു .
ഇത്; മഴു പതിച്ചിടം .
മുറിവില് തൂവലാല് ഇക്കിളി .
മയക്കു കുത്തില്ലാതെ 
ശസ്ത്രക്രിയ .
ശീത  കൂട്ടില്
കനത്തിലിട്ട മിനുസ പൊടിയുമായി 
അസ്വസ്ഥ മാകുന്ന ഹൃദയം .
ഒടുവില് ;
സമയ സെക്കന്റിനായി
ഓരമപെടുത്തല്; നെടുവീര്  പ്പ് .
കരഞ്ഞു തീരാത്ത 
നാവുകള് അറുത്തിട്ടൊരു 
നന്ദി .
നമ്മിലെ നമ്മളെ 
ചൂണ്ടയിടുന്ന 
കരവിരുതിന്റെ 
പുതിയ അക്ഷകോണ്‍ .
സുനാമിയില് ,
ഭൂകമ്പത്തില് ,
നടുക്കത്തില് ,
ലാളനയില് .
അമ്പരപ്പുവിഴുങ്ങിയ!
ശവപെട്ടികള്  നല്കുന്ന 
ജിലേബികളില് 
നാം എന്തിനാണ് 
മധുരം തിരഞ്ഞു 
പോട് തീറുകുന്നത് .

കൈലാസ് തോട്ടപ്പള്ളി .


Friday, October 18, 2013

ഇല


ഒരിക്കൽ
ചുവന്ന ചീരയിലകൾ
തുന്നി ചേർത്ത്  വലയൊരുക്കിയ 
"ചെട്ടിയാൻ "
നടുക്കിരുന്നൊരു  വെട്ടിലിന്റെ
കരളുതിന്നുകയായിരുന്നു .
മരണ വേഗത്തോടെ
അവനൊന്നു പിടഞ്ഞപോൾ
വലയിലെ മൂന്നു കണ്ണികൾ പൊട്ടി
അത്ര മാത്രം .

മറ്റ്ഒരിക്കൽ

നിറയെ പൂവുള്ള
ചെമ്പരത്തിയുടെ
ഇരുണ്ട പച്ചയിലകളെ
ഇലചുരുട്ടി പുഴുക്കൾ
തെറുത്തു കൂട്ടി  വികൃതമാക്കിയത്
മുട്ടയിടാനായിരുന്നു .

പിന്നീടൊരിക്കൽ

മൾബറിയുടെ
നനുത്ത ഇലകളിൽ
പുഴുക്കളെ വെച്ചത്
മനുഷ്യൻ ആയിരുന്നു .

"പുഴു തൂറുമ്പോൾ 
 പുടവതീർക്കാൻ ."

കൈലാസ് തോട്ടപ്പള്ളി