Monday, September 23, 2013

രാജ്യ രക്ഷാചാരം


രാജ്യത്തിന്റെ   ജനാലകള്  പിഴുത്‌   
ആണിയും തടിയും തൂക്കി നല്കി 
വീട്ടില് കുട്ടികള്ക്ക്  തണുപ്പ്‌ യന്ത്രം വാങ്ങി .
ഉറച്ച  വലിയ  തൂണുകള്  വിറ്റ് 
കോഴികൂടുകളുടെ  കാലുകളിലാവണം
ഇഴവ കേറാതെ വെള്ള പാത്രങ്ങള് വെച്ചു .
വാതിലുകല്ക് ;
ഉറപ്പ് പോരാന്നു പറഞ്ഞാണ്  ഇളക്കിയത് 
കിട്ടിയ തുകയ്ക്കൊരു വാർത്താ ചാനല് വാങ്ങി . 
ചുമരുകള്  പൊളിച്ചപ്പോഴ്‌ ;
"സിസ്വര് ലാന്ഡ് "
സ്വപ്നം കണ്ടവരായിരുന്നു  ഏറയും .
പഴയ  കട്ടകള്കും കോടികളായിരുന്നത്രേ വില !!
കട്ടയുടെ പാരമ്പരയവും മഹത്തു  പറഞ്ഞാവണം
ഒരുവന്റെ തൊണ്ടയടച്ചു .

ചിരിച്ചുകൊണ്ടാണ്  ഉത്തരമറൂത്തത് ;
എന്നിട്ടും ചിലര്  കരയുന്നുണ്ടായിരുന്നു .
നരച്ച കുട്ട്യോല്ക്‌ ;
പുരസ്കാരങ്ങള് വായിലായി തിരുകി കരച്ചിലടക്കി .
പിന്നെയും നെഞ്ച് പൊട്ടുന്നവരെ;
പുതിയ പുര വെപ്പാനായി കൂടാത്ത 
കുലദ്രോഹികള് എന്ന് പറഞ്ഞു   ആളെകൂട്ടി ...

അവര്  ഖജനാവിനു ചുറ്റും വിരുന്നൊരുക്കി 
നീളുന്ന നിയമങ്ങള്  വെച്ച്  തീയോരുക്കി 
വെന്തു വിടര് ന്ന  ഇറച്ചികഷണങ്ങല്ക്
കൈകളെ അറിയില്ലായിരുന്നു .
എല്ലിന്റെ കൂട്ടങ്ങളുക്ക് വേണ്ടിയും 
കടിപിടിയുടെ ചിയര് പാരട്ടികള് .

തറവിറ്റത്  സായിപ്പിനായിരുന്നു . 
അവന്റെ തെരുവുകളിലെ പട്ടികള്കായി
ഇവിടുത്തെ മെറ്റില് കൊണ്ട്
കൂടൊരുക്കണം  പോലും .!!!
കുര് ത്ത  മു ര് ത്ത  ഇരുമ്പന് പാരകള്  
തറ കുത്തിപോളിച്ചപോള് 
എല്ലുകള് ആയിരുന്നു കണ്ടത് .
നമ്മുടെ സമര സേനാനികളുടെ 
പന്ജരങ്ങള് ......

നമ്മള് ഉറക്കമായിരുന്നു എപ്പോഴും 
" എണ്ണ പാടങ്ങള്   സ്വപ്നംകണ്ട് "
തുരുംപ്പെടുത്ത ചക്രങ്ങള്  
കതിന തീര്ക്കുമ്പോള് എങ്കിലും 
ഉണന്നാലായി .....!!!

കൈലാസ് തോട്ടപ്പള്ളി .