Tuesday, August 21, 2012

പേഴ്സ്

ടെറസിലെ പായലുകളില്‍
പുണ്ട് ഉറങ്ങുന്നത്
എന്റെ പെങ്ങളാണ് "വിദ്യ "
നേഴ്സിനു പേഴ്സ് പാടില്ലന്ന
തത്വശാസ്ത്രത്തിനെതിരെ
അവളും സമരത്തിലാണ്

സമരം ഉണ്ടാവുന്നത്

ജീവിതം വഴി മുട്ടുമ്പോഴാണ് സര്‍ .
വിപ്ലവും അങ്ങനെ തന്നെ .
കച്ചവട വത്കരിക്കപെട്ടു
ഒഴിഞ്ഞ പാരസെറ്റമോളിന്റെ
കവറു പോലേ
നിരന്നു കിടക്കുന്നത്
ഗതികേട് കൊണ്ടാണെന്ന് അറിയുക ,
കേരളത്തില്‍ ആതുരാലയങ്ങള്‍ തീര്‍ത്തു
ജനക്ഷേമം നടത്തുന്നവരോട്
ഒന്ന് പറയാം
മഴ നനയുന്നത് എന്റെ പെങ്ങളാണ്
വെയില് കൊണ്ട് വടുന്നത് അവളുടേ -
സ്വപ്ങ്ങള്‍ളാണ്
അവളൊരു അസ്തമ രോഗിയാണ്‌ .............

Tuesday, May 8, 2012

മറുക്.


വിരലുകളുടെ  തുമ്പത്തെ 
കറുത്ത മറുക് ,
മാഞ്ഞ്  തീരും മുന്‍പ്  പറഞ്ഞത്  
കഥയോ ., 
കവിതയോ .
 ജീവിതം പകര്‍ത്താനായി 
ആത്മകഥയുടെ 
അകം തുറന്നു 
താളും പുറവും 
കീറി അകറ്റിയാണ് 
അനുഭവമെന്ന 
പുതിയ പേരിട്ടത്  .

അന്നവള്‍ 
സുഗന്ധമായിരുന്നു  
ഇന്നിപ്പോള്‍ 
ഇരുട്ടിലും 
ഇത്തിരിവെട്ടത്തിലും  
ഇമവെട്ടുമ്പോള്‍
ഇതുവരെ കാണാത്ത 
മറുകുകള്‍ കണ്ട്
എരിയുന്നുണ്ടിന്നു ഞാന്‍ .
 
ചുണ്ടില്‍   
ഇറ്റിയിരുന്ന
ഓറഞ്ച് നിറം 
വല്ലാതോരിഷ്ട്ടം 
തോന്നിപിച്ചിരുന്നു .
തത്വശാസ്ത്രത്തിന്റെ  
താള ബോധത്തിലും 
ചുവടുകളോടെയാണ്‌  
അവള്‍  ചരടഴിച്ചത് .


മഞ്ഞയും വയലറ്റും 
ഓറഞ്ചും ഇല്ലാത്ത 
നിന്റെ ശരിരത്തെ 
വാക്കുകളുടെ മൂര്‍ച്ചയില്‍ 
ചേര്‍ക്കുവതെങ്ങനെ  
കൈകുഴയിലെ  
കറുകറുത്ത ചുണങ്ങിനെ
എനിക്ക് വെറുപ്പാണ്  .
ഉറക്കരാത്രികളെ 
വേദനിപ്പിക്കുന്ന 
നിന്റെ നിശ്വാസകുര്‍ക്കത്തേ  
എനിക്കിപ്പോള്‍ 
ഭയമാണ് .

പുമണ കുപ്പികള്‍ 
മറച്ചിരുന്ന 
നിന്റെ വിയര്‍പ്പിന്റെ കുത്തല്‍ 
ഇനി താങ്ങുക വയ്യ .
അപേക്ഷയാണ്  .,
ഇനിയെങ്കിലും 
കറുത്ത വരകളില്‍ 
വയലറ്റ്  പുരട്ടരൂത്  .



Friday, May 4, 2012

ക്യാ - മറ 


എന്റെ 
ഒറ്റ കണ്ണ് കൊണ്ടാണ് 
നിങ്ങളുടേ 
കല്യാണ ചിത്രം 
തീര്‍ത്തത് .
സന്തോഷങ്ങളില്‍ 
വെളിച്ചം വിതറി 
ഒപ്പിയെടുത്ത ചിത്രങ്ങള്‍ 
ഓര്‍മ  പുസ്തകങ്ങള്‍ ആയിരുന്നു  .


ഒടുവിലിപ്പോള്‍ .,
മൊബയിലിലെ 
എന്റെ കുഞ്ഞു കണ്ണ് കൊണ്ടാണ് 
കുടുംബത്തിന്റെ 
വേരറുത്തത്  .


ജീവിതം ഓര്‍മ  ചിത്രങ്ങള്‍ 
ആവുമ്പോള്‍ 
ഇന്നിപ്പോള്‍ .,
നിന്റെ കണ്ണുകളില്‍ 
ഭയമോ, പരിഭവമോ.


 

Thursday, April 26, 2012

രണ്ടു മാതാക്കള്‍   




കണ്ണനാം ഉണ്ണിക്ക് 
രണ്ടുണ്ട് മാതാക്കള്‍ 
കായാമ്പൂ വര്‍ണന്റെ 
കരളു കവര്‍ന്നവര്‍ .


കാര്‍മേഘം വന്ന്‌
പൊതിഞ്ഞൊരു ജീവനെ 
കാറ്റു തൊടാതെ 
കാത്ത യശോദയും .



പേറൊഴിഞ്ഞെങ്ങിലും 
പ്രാണനെ കാണാത്ത 
പ്രാര്‍ത്ഥനാപുണ്യമാം
ദേവകി രക്നവും .


രണ്ടുണ്ട് മാതാക്കള്‍ 
രണ്ടും നോവുന്നവര്‍ 
വേദന കുമ്പിളില്‍ 
സ്നേഹം നിറച്ചവര്‍ .


രണ്ടു ഹൃദയങ്ങള്‍ 
രണ്ടും വൃണിതമാം   
മകനെ പിരിയുന്ന 
വേദന  തിന്നവര്‍ .


വെള്ള പെരിയാര്‍ 


കേരളം .

കൂട്ട നിലവിളി 
ഇടിമുഴക്കത്തോടെ 
ജല പ്രളയം .
അണപൊട്ടിയൊഴുകുന്ന 
ദുഃഖം പോലെ 
വഴിതിരയാതെ 
ഒഴുകി പരക്കുന്ന
ജല സാഗരം .
നനഞ്ഞ  പൂച്ചകളെ പോലെ 
വിറച്ചും മരവിച്ചും 
മിണ്ടിയും മിണ്ടാതെയും 
കുറെയേറെ ജലജീവികള്‍ .

തമിഴ്‌നാട്‌ .  

കൊടും വരള്‍ച്ച 
വിണ്ടു കീറിയ 
കൃഷിയിടങ്ങള്‍ 
ദാഹം വെന്തു പോയ 
ഒരായിരം തൊണ്ടകള്‍  .
ഒഴുക്ക് പരതുന്ന 
ടര്‍ബൈനുകള്‍ 
ഒടുവില്‍ പൊളിഞോഴുകിയ 
നീര് തേടി 
പുറപ്പെടുന്ന 
വരണ്ടു കീറിയ യൗവനം .

നവ ദില്ലി   . 


കൂട്ട  പ്രാര്‍ഥന 
അനുശോചനം 
സഹായ ലോട്ടറി 
വിദേശ യാചന 
സന്ദേശങ്ങള്‍ ., 
തീര്‍ത്ത പിരിമുറുക്കം 
നിശ്ചല ദ്രിശ്യങ്ങളില്‍ 
വേദന നിറക്കുന്ന
പത്ര താളുകള്‍ 
ഒടുവില്‍  
കയറ്റി അയക്കുന്ന 
സങ്കട കമ്മിഷന്‍ .
 

Saturday, April 21, 2012

മത്താപ്പ് 


ചിതറി പൊട്ടുന്ന  
കടലാസു പടക്കങ്ങള്‍  
തരിക്കുന്ന തീ തുള്ളിയെ 
ഊതിയടുപ്പിക്കുന്നു .
രണ്ടു ചക്കത്തിരികളാണ്
കമ്പിത്തിരി കത്തിച്ചത്  .


തമ്പുരാട്ടി കുട്ടിക്ക് .,
കണിയൊരുക്കി കൊട്ടി 
ഉറക്കം നിന്നവര്‍ .
തമ്പ്രാന് .,
മത്താപ്പ്  കത്തിച്ച്
കൈ പൊള്ളിയവര്‍ .

രാസ ശാലയിലെ
മൂലകമുത്തുകള്‍ 
വര്‍ണവെറി തീര്‍കുമ്പോള്‍
വെടി വഴിപാട്‌ വീട്ടി 
പുണ്യം നിറച്ചവര്‍ .

റൌക്ക ഊരി എറിഞ്ഞ്
മുലക്കരം കൊടുത്ത 
കറുത്ത 
കരിമരുന്നു പോലൊരു 
പെണ്ണിന്റെ 
പുരികവും പീലിയും
കരിമഷി നിറഞ്ഞ്‌ 
വിങ്ങി വിറക്കുന്നുണ്ട് .,

അവള്കിഷ്ട്ടം 
ആകാശത്ത്  
കുട വിരിയിക്കുന്ന 
പൊട്ടാസുകാരന്റെ 
ഹൃദയമാണ് .,
അവന്റെ 
യാതനകളാണ്.

Thursday, March 15, 2012

രാത്രി വണ്ടി 


സൗമ്യമാം  നിന്നോര്‍മ  പിടയുന്നു 
ഉള്ളില്‍ തറയുന്ന  മുള്ളുപോല്‍ നീറുന്നു
വഴിയില്‍  ദൃക് സാക്ഷിയാം  കരിംങ്കല്ലോ കരയുന്നു 
ദുഃഖ ചക്രങ്ങളില്‍  രാത്രി വണ്ടി നൊന്തിഴയുന്നു.


കണ്ണുപൊത്തും  കാഴ്ച  കരള്‍ കണ്ണേ മറക്കുക 
മകളെ പരതുന്ന കൈകളെ  ചേര്‍ക്കുക 
നിശ്ചയ താംബൂല  തിരക്കിലാണാവീട് 
ഇപ്പോള്‍ വരും സൗമ്യ ഒടുവിലേ വണ്ടിയില്‍ .


സ്വപ്നങ്ങള്‍  കത്തി ഇടിയുമി വീഥിയില്‍ 
മനുജ മസ്തകം തള്ളി മടുതൊരി രജനിയില്‍ 
മിഴിനീര്‍  അടങ്ങാത്തയി ജീവിത നൗകയില്‍
ഒരു പൊട്ടു കുതാത്തൊരു പെണ്ണായിരുന്നവള്‍ .

തല്ലി ചതച്ച  തക്കാളി പോല്‍  ചൊടികളും 
ഭോഗാര്‍ത്തിയില്‍ മരവിച്ചൊരു നാഭിയും 
അരുതെയെന്നാര്‍ത്തു കരയുന്ന കണ്കളും 
വിഷബീജം ചിതറി തരിച്ചുപോം തുടകളും.


തീവണ്ടി  ജന്നലിന്‍ ഓരതിരിക്കുമ്പോള്‍ 
മോഹങ്ങള്‍ മന്ത്രമായി കനവില്‍ പൊഴിയുമ്പോള്‍ 
ഒടുവിലാവണ്ടിയില്‍ ഞാന്‍ തനിച്ചാകുമ്പോള്‍ 
പുരുഷ വികലബോധത്തിന്‍ കാരവിരുതില്പിടയുമ്പോള്‍ .


ഇവനൊക്കെ എത്രയോ ഇരവില്‍ തനിച്ചാവും 
വെറും പെണ്ണിനെ പാവയായി കാണും നരാധമാര്‍ 
ഇവനും കുരുത്തതൊരു ഹവ്വതന്‍ ഉദരത്തില്‍ 
അവിടയും പഴുതിടും കാഴ്ചകുട്ടും പാഴ്ഭ്രണങ്ങള്‍ .


ശലഭം പറക്കുന്ന പുല്‍കൊടിത്തുമ്പുകള്‍
അവളേ കരുതി ഇരിപ്പാണ് മുറ്റത്ത്‌
ചെറുചൂടുവെള്ളം നിറയുന്ന പാത്രവും
കാത്തങ്ങിരിപ്പാണ് എത്രയോ നേരമായി .


ഇവിടയി വേദന തടവില്‍ എരിയുമ്പോള്‍
നൊമ്പര കള്ളിമുള്‍ ചെടിനുള്ളി നോവുമ്പോള്‍
കാത്തിരിക്കുന്നോരെന്‍ അമ്മയെ ഓര്‍കുമ്പോള്‍
കണ്ണില്‍ കലശ കുടം പൊട്ടിയുടയുമ്പോള്‍ .


ഇവിടേയ്ക്ക് നോക്കുമോ മഹിതരെ നിങ്ങള്‍ തന്‍ 
മിഴിയില്‍ പെടാതുള്ള വാഴ്വിന്‍അറിവുകള്‍ 
കേണു കരഞ്ഞാലും  തിരക്കില്‍ അലിയുന്ന 
ജീവിത വൃത്തത്തില്‍ പച്ചനോട്ടിനായി അലയുവോര്‍ .


കരയല്ലേ പെങ്ങളെ കാവ്യം പകരുന്ന 
ജലബിന്ദു വരികളില്‍ ഏഴുതുമീ  വേദന 
ഹൃദയത്തിന്‍ നാലറ അലറി ഞാന്‍ പാടുന്ന 
കഥ കേട്ട് കവിതയും കരയുന്നു മൂകമായി .