Wednesday, November 25, 2009

കരിഞ്ജീരകം .......


ബീജം :

ഇടവപ്പാതി തകര്ത്തു പെയ്യുന്നു
ഇടവഴികള്‍ കുത്തി ഒലിക്കുന്നു .
മുട്ടറ്റം വെള്ളത്തില്‍ വീട് നില്ക്കുന്നു .
മണ്ണെണ്ണ അടുപ്പില്‍ സൌജന്യ -
റേഷന്‍ വേവുന്നു.

ജനനം :

വാതിലുകള്‍ ചിതലരിച്ചു
പല്ലുകള്‍ പുഴുക്കുത്തി.
നളരകളും നീറിയ ഹൃദയം .
കരയുന്ന കുഞ്ഞിന്‍റെ വയറൊട്ടി .
അവനവിശ്യം തനി പച്ച റൊട്ടി .
വാവുബലി ഉണിനു വയമ്പ് കറി.
വയമ്പ് ചേര്ത്തു ഉണ്ണിക്കു ചോറുട്ടു.

ജീവിതം :

ഉരുക്ക് തല്ലി വാള്‍ആക്കി .
ചിന്തേരിട്ടു പലക മുറിഞ്ഞു .
പതിനൊന്നു കാരിയുടെ ഗര്‍ഭം അലസി .
പ്രതി, അഴി, പരോള്‍ .
കലിയുഗത്തിന്റെ വാല്‍ മുറിഞ്ഞു .
കരളില്‍ കദനം നിറഞ്ഞു .

മരണം :

ശവപെട്ടി പുഴുതിന്നു .
സ്മശാനം വീടായി .
ചാരങ്ങള്‍ വാഴക്കു വളമായി.
അസ്ഥികള്‍ പുക്കുന്ന വഴികള്‍ പുഴയായി .

ആത്മാവ് :

കാറ്റുകള്‍ക്ക്‌ ഗന്ധമുണ്ടോ.
സ്വഭാവം ഉണ്ടോ ,രൂപം ഉണ്ടോ .
ഇല്ല ; അറിയില്ല .
കാറ്റുകള്‍ സാന്ത്വനം ആകുന്നു.
ആശ്വാസം ഏകുന്നു.
കാറ്റിന് മാത്രം ഒരു ഇളം കാറ്റു...

No comments:

Post a Comment