Tuesday, December 31, 2013

വേസ്റ്റ് ഇന്ത്യാ കമ്പനി 
കരഞ്ഞു കൊണ്ടാണ് 
സ്ക്കുളില് നിന്ന് ഇന്ത്യ വീട്ടില് വന്നത് ;
ചെവികള് മറച്ച് ഒരു തുണികെട്ടിയിരിക്കുന്നു,
കാലില് പൊട്ടിയ പാദരക്ഷ!
നെഞ്ചിലെ അഴമുറിവില് നിന്ന്
ഗ്യാസും ഡീസലും ഒഴുകുന്നുണ്ടായിരുന്നു,
പുറത്തു കുത്തിയ കോമ്പസ് ചാപ്പയില് 
എരിഞ്ഞ 2ജി.
കൈയുംകൈപ്പത്തിയും പൊള്ളിഅടരുന്നിരുന്നു.
നെറ്റിയില് കുറിയുംകൂവലും.
കണ്ണുകളില് മാനഭംഗം
നാവില് പൂരത്തെറി
ചുണ്ടില് വിവാഹിതയുടെ അരഞ്ഞാണം
നിക്കറില് ന്യൂ ജനറേഷന് സിനിമകള്
മുഖത്തേക്ക് നോക്കാന് തന്നെ
എനിക്ക് ഭയമായിരുന്നു;
കണ്ണടച്ചാണ്‌ ഞാന് നെഞ്ചോടു ചേരുത്തത്,
രാഷ്ട്രീയ പുഴുക്കള് തിന്നു തൂറിയ
പഴയ റൊട്ടികളായിരുന്നു അപ്പപാത്രത്തില് ,
കഴുത്തില് ചൈനീസ് മാലകള്;
പുക്കിള് ചുഴികള് മൂന്നെണ്ണം പത്തിന്;
നാണംകെട്ട നാഭി,
തുടകളില് ചാട്ടപാടുകള് ;
ചിന്തയറ്റ പ്രതീക്ഷ തൂങ്ങിയ
തൊലിതെറ്റിയ സവാള പോലെ
നിരാശയില് ഞെട്ടറ്റ അവന്റെ പാദങ്ങള്,
അവനെ;
എന്ത്പറഞ്ഞുഞാന് ആശ്വസിപ്പിക്കും?
ഈ കണ്ണ്നീര് നാളെ പ്രളയമാകുമെന്ന്പറഞ്ഞോ !! 
കൈലാസ് തോട്ടപ്പള്ളി