Wednesday, February 5, 2014

"ലൈക്ക് "
കൈലാസ് തോട്ടപ്പള്ളി
************
ആള്കൂട്ടത്തിന്റെ തള്ളവിരലുകളും,
അഭിപ്രായങ്ങളുടെ സ്തുതികളുമാണ്
ഞാനെന്ന വലിയബിംബം.
ആദ്യമൊരു ചലച്ചിത്രതാരത്തിന്റെ
നിതംബത്തോടടുത്ത് നിന്ന്
ഞാന് പതിച്ച ഇരുത്തം വന്ന
കളര് ചിത്രത്തിന് ലഭിച്ച;
ഏഴുലൈക്കുകളില് തുടങ്ങുന്നതാണ്
എന്റെ പ്രൊഫൈല് ജീവിതം!
പിന്നീടെപ്പോഴോ;ഉപദേശങ്ങളാണ്
ലൈക്കുകളുടെ ആധാരം
എന്ന തിരിച്ചറിവില്നിന്നാണ്
'നെരുധയുടെ 'നിരോധു പോലുള്ള
വാക്കുകള് നിരത്തി
സ്വയം ലൈക്കുകളെ ഭോഗിച്ചുതുടങ്ങിയത്.
ഉടുപ്പിടാത്ത ഒരു പുരുഷകവിയുടെ
മുഖചിത്രം കണ്ടിട്ടായിരുന്നു
എന്റെ ആദ്യ ലൈക്ക്.
1197 ലൈക്കുകളുമായി ആ ചിത്രം
ഇന്നും ഉത്തേജകത്തില്പ്പെടാതെ
നിറഞ്ഞു നില്ക്കുന്നു.
ആവിശ്യമുള്ളപോഴും;
അല്ലാത്തപോഴും,
അവളെയും,
കൂട്ടുകാരനേയും,
കുഞ്ഞ് ലൈക്കുകള്കൊണ്ട്
പ്രചോദിപ്പിക്കുമ്പോഴും;
കമന്റ്റുകള് തന്നെയായിരുന്നു
എന്റെ ലക്‌ഷ്യം!
പിന്നെയും ലൈക്കുവാങ്ങാന് ,
സഹതാപംതീരുക്കാന്
'ഒ'നെഗറ്റീവ് രക്തംക്കൊണ്ടൊരു കളി.
കിഡ്നിപോയ അമ്മാവന്റെ
അവശചിത്രം
കമന്റുകളുടെ പൂമരമാണ് തീരുത്തത്.
അതിനിടയില്;
അയലുപ്പക്കത്തെ ചേച്ചീടെ
പാട്ടുപിടിച്ച്
ലൈക്കുകള് സ്വപ്നംകണ്ട്
പതിച്ചപ്പോള്:പൊതുജനം
ഷെയറുകള് തീർത്തു ഗോളംവരച്ചു.

ഞാന് തുമ്മിയാല് ലൈക്കുന്ന ചേച്ചിക്ക്
കൂട്ടുകൂടാന് അപേക്ഷ കൊടുത്തപ്പോള്,
വികാരത്തോടെ പറഞ്ഞത്
"ഓടെ" കവിതക്കൊരു
ലൈക്ക്മാത്രം മതിയെന്ന്.

ലൈക്കുകള് തീർത്തുചിത്രകാരിയാവാന്
കമന്റുകള് കൊണ്ടൊരു കവിയാകാന്
പുകഴ്ത്തി പുതച്ച് പൊന്നാട നേടാന്
സകലയിടവും പരതിനടക്കുന്ന
ഞാന് എന്ന വിരുതന്റെ
മനസുമുഴുവനും
ഇടിച്ചു പെയ്യുന്ന ലൈക്കും
ഉരുള്പൊട്ടിപ്പരക്കുന്ന കമന്റുകളും
മാത്രമാണ്.
ഗുഡ് മോണിങ്ങാല് പ്രളയംതീരുത്തു
ഗുഡ് ഈവനിഗാല് പ്രപഞ്ചം പൊഴിച്ച്
എന്നിലെ എന്നെ,
കച്ചവടത്തിന് ഇരുതുകയായിരുന്നു.

ഞാന് നിന്റെ ഫോട്ടോയില് ലൈക്കുമ്പോള്
നീ എന്റെ കവിതകള് ലൈക്കണം
ഞാനൊരു കമന്റൊന്നു കാച്ചിയാല്
നീ എന്റെ കവിളൊന്ന് മുത്തണം.
 

No comments:

Post a Comment