Wednesday, November 6, 2013

ഡയ് വോഴ്സ്

ഏഴു വർഷത്തെ 
നീണ്ട പ്രണയത്തിനോടുവിലാണ്‌
ഞാൻ അവളുടെ കഴുത്തിൽ താലി വെച്ചത്..
പ്രണയ സാഫല്യമെന്നു മറ്റുള്ളവർ
പറഞ്ഞപ്പോൾ അവൾ   മൈലാഞ്ചി വരച്ച
ഇടതു കൈകൊണ്ട്  നാണിച്ചു
ചിരി അമർത്തുകയായിരുന്നു.
വിജയകാമുകനായ ഞാനും കരുതിയിരുന്നു
എത്ര ഭാഗ്യവാനെന്ന്.
ഇവിടെയി തിരക്കേറിയ
'തമ്പാനൂർ ' ബസ്‌ സ്റ്റേഷൻനിലെ
ഒഴിഞ്ഞ കോണിൽ പൊട്ടിയ
ഫൈബെർ കസേരയിലിരുന്ന്
ചോളപൊരിതിന്നുബോൾ
ചിന്തയാകെ എന്നിലെ
മരണമില്ലാത്ത
പ്രണയത്തെകുറിച്ചായിരുന്നു.
ഇന്നിപ്പോൾ അവിചാരിതമായി
മനസ്സിൽ തോന്നിയ
മധുരാനുഭുതിക്കും പേര് ഇതുതന്നെ.
ഇതെന്താണിങ്ങനെയെന്ന അകുലതയിലും
ഉത്തരംകിട്ടാത്ത സങ്കടമായിരുന്നു ഉള്ളിൽ.
സത്യത്തിൽ;
ഞാൻ രണ്ടു കുട്ടികളുടെ പിതാവല്ലേ;
പ്രണയിച്ചു്  വിവാഹം കഴിച്ച
സ്നേഹനിധിയായ ഭാര്യയില്ലേ?
പിന്നെയും എന്തിനാണ്
എന്തിനു വേണ്ടിയാണ്,
പ്രണയത്തിന് ;
കണ്ണും മൂക്കും മാത്രമല്ല
ഭാര്യയും മക്കളുംയില്ലതന്നെ.
അങ്ങ് ദുരെ വിവാഹിതയുടെ നുണകുഴി
മറ്റ് ആരെയും കാട്ടാതെ
എന്നെ നോക്കി തുടിക്കുന്നുണ്ടായിരുന്നു. 
കണ്ണുകളിൽ ഞൊറിയുന്ന
സാഗര മടക്കുകളിൽ
ഞാൻ ഉയർന്ന് പൊന്തി ചിതറുന്നുമുണ്ട്.
അറിഞ്ഞുകൊണ്ട് ഒഴിവാക്കിയാലും
മരണംവരെ ഓർമപ്പ്‌ടുതിയേക്കാം.
സാഹചര്യമാണ് വഞ്ചകനെന്നു
ഒരുനൂറുവട്ടം പറഞ്ഞൊഴിയാം.
എന്നാലും; എങ്കിലും,
കുറ്റപ്പെടുതുന്നവരും
തെറ്റുകാണുന്നവരും  ഉണ്ടാകാം.
മനസു വായിക്കുന്ന യന്ത്രം കണ്ടുപിടിക്കുംവരെ
ആര്ക്കും ആരോപണം നിലനിർതുകയുമാവാം.
മനസുകളിൽ നടക്കുന്ന
വിവാഹമോചനങ്ങൾക്ക്
രേഖകൾ ആവിശ്യമില്ലല്ലോ;
തെളിവും.
കൈലാസ് തോട്ടപ്പള്ളി.

No comments:

Post a Comment