Wednesday, November 13, 2013

ധനുഷ്കോടിയിലേ  സീത .

പുണ്യ പാപങ്ങള് മനസില് നിറച്ച്
മറ്റൊരു ജീവിത യാത്ര ധനുഷ്കോടിയിലേക്ക്‌ ;
മനുഷ്യ വിയറുപ്പും  പരലുപ്പും കലരുന്ന നീറ്റലിന്റെ
നിത്യ സ്മാരകങ്ങള്
പോട് വന്ന പല്ലുകളെ പോലെ 
അവിടിവിടെ കൊമ്പ് ഉയരത്തി നില്പുണ്ട് .
കൊതുകത്തോടെ ശംഖുകളില് നോക്കി നില്ക്കുംബോഴേക്കും ;
വന്നടിഞ്ഞിരുന്നു ,
ശിരസ്സും സ്തനങ്ങളുംമില്ലാതെ ;
ഞാന് തേടി നടന്ന,
എന്റെ  ജനകപുത്രി സീത.
മുറിഞ്ഞ ഉടലില് നിന്നും
മാതൃസ്നേഹത്തിന്റെ പാല് ചാലുകീറി പരക്കുന്നുണ്ടായിരുന്നു.
മുലകള്  ശുര് പ്പനഘയ്ക്കും ;
ശിരസ്സ്  രാമനും നല്കിയത്രേ. !!
സത്യത്തില് ,
രാമായണത്തിന്റെ അവസാന താളുകളില്
പറയാതെപോയ ആത്മസങ്കടത്തിന്റെ ചേലകളാണ്
ധനുഷ് കൊടിയിലെ പത ചുരത്തുന്ന
നീല കടലില്  ഉരഞ്ഞ്  ഉരച്ചത് .
ഞാന് അറിയാതെ വിളിച്ചു പോയി,
അമ്മേ  ; ഭൂമിപുത്രി . !!  
എന്തിനീ വേദന സ്വയം ഏറ്റെടുത്തു ?
അപ്പോഴേക്കും  നനുത്ത പടിഞ്ഞാരന് കാറ്റിനൊപ്പം
ഭാവതീവ്രമായ വാക്കുകള്
മൂക്കും മുലയും നഷ്ടപെട്ട് ,
സങ്കട കടലില് വീണുരുകിയ
ഒരു പെണ്ണിന്റെ നൊമ്പരങ്ങള്
കണ്ടില്ലന്ന്‌  നടിക്കുവതെങ്ങനെ;
അവളത്  മാറോടു  ചേര് ത്തു വെച്ചപ്പോള് ,
എന്റെ നെഞ്ചില്
ജന്മ പുണ്യത്തിന്റെ  മന്ത്രങ്ങളാണ്  മുഴങ്ങിയത് .
നിനക്കറിയുമോ ,
മുറിവേറ്റ പെണ്ണിന്റെ നിസഹായമായ പകയെ ?
നീയറിയുമോ ,
അവളില് ആളുന്ന എഴുകടലുകളിലും അണയാത്ത  അഗ്നിനാളത്തെ ?
അമ്മേ ; ഞങ്ങള് മനുഷ്യരോട് പൊറുക്കണം.
രാമായണം ടെലിവിഷനിലല്ലാതെ
ഞങ്ങള് കണ്ടിട്ടില്ല ! മനസിലാക്കിയിട്ടില്ല !!
ഭാഷാപിതാവ് നാരായം കൊത്തി
മഹത്ത്വപെടുത്തിയ കിളിപ്പാട്ടിലും
ജീവിതകഥ പാടിയെങ്കിലും,
രാമദേവന്റെ  കിരിടധാരണത്തില്
മതിമറന്ന
ഞങ്ങള് പാപികള്
ഇതൊക്കെ കണ്ടിട്ടും കാണാതെ;
കേട്ടിട്ടും കേള്ക്കാതെ ,
കരുക്കിടകകഞ്ഞിയും കുടിച്ച്
കുടുംബം പോറ്റാന്  ജോലിക്ക് പോകുകയായിരുന്നു.

സായംസന്ധ്യയുടെ  വിണ്‍ചുവപ്പ്
തിരകളില്  ആടിയുലഞ്ഞ്
മണ്‍തരികള്  പറ്റിയണഞ്ഞ
ആ  കൈകള്ക്ക്
ദിവ്യത പകര് ന്നുണ്ടായിരുന്നു അപ്പോള്.
കടലലകള് വലിയ മുഴക്കത്തോടെ
ചീറിച്ചിതരുന്നുമുണ്ട്.
അവസാനരംഗം കാണുവാനുള്ള
നെഞ്ചുരപ്പ്  എനിക്കില്ലായിരുന്നു.
ധനുഷ് കോടിയിലേ;
ചുറ്റും പോടുള്ള കൊമ്പിന് കൂട്ടങ്ങളില് തട്ടിയെന്നോണം
ഭീകരമാംവിധം അന്ധകാരം നിറയുന്നു .
പേടിച്ചരണ്ടന്റെ  കാലുകള് പിന്നിലെ കൂരിരുട്ടിലേക്ക് ;
ശീല്കാരങ്ങളെ  ഭയന്ന്  വീണ്ടും പുറകോട്ടേക്ക് ...
അധ്യായങ്ങള്  മലര് ന്ന്മാറി;
തളരും വരെ
അലറി തിരഞ്ഞ്
അണച്ചും കിതച്ചും
ഞാന് ഓടികയരിയത്,
സീതാസ്വയംവരവേദിയില്
അവിടെ എല്ലാവരും എത്തിച്ചേരുന്നിട്ടുണ്ട് .
മംഗളഗാനവും കേള്ക്കാം.
ഹാവു ; സമാധാനമായി .
പുണ്യപാപങ്ങള്തീരുത്തു
മോക്ഷം നേടാന്
രാമായണത്തിന്റെ അറ്റം കാണാന്
ഇനി ധനുഷ്കോടിയിലേക്കില്ല . 

കൈലാസ് തോട്ടപ്പള്ളി .

No comments:

Post a Comment